കോവിഡ്: അമേരിക്കയിൽ മരിച്ചത് 40ൽ അധികം ഇന്ത്യക്കാർ; 17 പേർ മലയാളികൾ
text_fieldsവാഷിങ്ടൺ: ലോകത്ത് ഏറ്റവും അധികം മരണങ്ങളുമായി കോവിഡ് ദുരന്തഭൂമിയായി മാറിയ അമേരിക്കയിൽ മരിച്ചത് 40ൽ അധികം ഇന്ത്യക്കാർ. ഇവരിൽ ഇന്ത്യൻ പൗരൻമാരായ പ്രവാസികളും അമേരിക്കൻ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരും ഉൾപ്പെടും. മരിച്ചവരിൽ 17 പേർ മലയാളികളാണ്. 10 പേർ ഗുജറാത്തിൽ നിന്നും 4 ആൾ പഞ്ചാബിൽ നിന്നും 2 ആൾ ആന്ധ്രയിൽ നിന്നും ഒരാൾ ഒഡിഷയിൽ നിന്നും ഉള്ളവരാണെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
1500 ഇന്ത്യക്കാരെങ്കിലും അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചവരായുണ്ടെന്നാണ് ഇതുവരെയുള്ള കണക്ക്. മരിച്ചവരിൽ ഏറെ പേരും 60 വയസിന് മുകളിലുള്ളവരാണ്. എന്നാൽ, മരിച്ചവരിൽ 21 വയസുള്ളയാളും ഉൾപ്പെടും. ന്യൂയോർക്കിൽ 15 പേരും, ന്യൂ ജെഴ്സിസിയിലെ ജെഴ്സി സിറ്റി, ഒാക് ട്രീ റോഡ് എന്നിവിടങ്ങളിലായി 12 പേരും പെൻസിൽവാനിയ, േഫ്ലാറിഡ എന്നിവിടങ്ങളിൽ നിന്ന് നാലു പേരും, ടെക്സാസ്, കാലിഫോർണിയ എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവും ഇന്ത്യക്കാർ മരിച്ചിട്ടുണ്ടെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
പലർക്കും ശരിയായ ചികിത്സ തന്നെ ലഭിക്കാത്ത അവസ്ഥയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജെഴ്സി സിറ്റിയിൽ നിന്നുള്ള നീല പാണ്ഡ്യ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സാഹചര്യങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നുണ്ട്. അവരുടെ കുടുംബത്തിൽ നിന്നുള്ള അഞ്ച് പേർ ഗുരുതരമായ രോഗാവസ്ഥയിലാണെങ്കിലും രണ്ട് പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കാനായത്. മറ്റുള്ളവർക്കുള്ള സൗകര്യം ഇപ്പോൾ ലഭ്യമല്ലത്രെ. പലർക്കും വെൻറിലേറ്റർ സൗകര്യവും മറ്റും ലഭിക്കാത്തത് കൊണ്ട് ഗുരുതരാസ്ഥയിലാണ് ഉള്ളത്.
അമേരിക്കയിൽ രോഗവ്യാപനവും മരണനിരക്കും കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ ഇവിടെ മരിച്ചത് 2108 േപരാണ്. കോവിഡ് ബാധിച്ച് ഒരു ദിവസം 2000ൽ അധികം ആളുകൾ മരിക്കുന്ന ആദ്യ രാജ്യമായി അമേരിക്ക മാറി. ആകെ മരിച്ചവരുടെ എണ്ണം 20,577 ആയി. അമേരിക്കയിൽ 5,32,879 പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.