എ.ടി.എമ്മിലേക്കുള്ള പണവുമായി മുങ്ങിയ സംഭവം: വാന്‍ ഡ്രൈവറുടെ ഭാര്യ കീഴടങ്ങി
text_fieldsബംഗളൂരു: എ.ടി.എമ്മില്‍ നിറക്കാന്‍ കൊണ്ടുപോകുന്ന 1.37 കോടി രൂപയുമായി കടന്ന വാന്‍ ഡ്രൈവറുടെ ഭാര്യ പൊലീസില്‍ കീഴടങ്ങി. ബംഗളൂരു ബാനസവാടിയിലെ സ്റ്റേഷനില്‍ ഞായറാഴ്ച രാത്രി മകനോടൊപ്പം എത്തിയാണ് എവലിന്‍ കീഴടങ്ങിയത്. ഇവരില്‍നിന്ന് 79.8 ലക്ഷം രൂപ കണ്ടെടുത്തു. ബാനസവാടി പൊലീസ് പിന്നീട് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രധാന പ്രതിയായ വാന്‍ ഡ്രൈവര്‍ ഡൊമിനിക് ശെല്‍വരാജിനെ ഇതുവരെ കണ്ടത്തൊനായിട്ടില്ല. സംഭവത്തിനു പിന്നാലെ എവലിനും മകനും ഒളിവിലായിരുന്നു. ഡൊമിനിക് ഉടന്‍ പൊലീസിന്‍െറ പിടിയിലാകുമെന്ന് സൂചനയുണ്ട്.
പണവുമായി കടന്ന വാന്‍ തൊട്ടടുത്ത ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയിരുന്നു. വസന്ത്നഗറില്‍ ഉപേക്ഷിക്കപ്പെട്ട വാനില്‍നിന്ന് 45 ലക്ഷം രൂപയും സുരക്ഷാ ജീവനക്കാരന്‍െറ തോക്കും കണ്ടെടുത്തു. ബാക്കിയുള്ള 12 ലക്ഷം രൂപ ഡൊമിനിക്കിന്‍െറ കൈയിലുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ബുധനാഴ്ച ഉപ്പാര്‍പേര്‍ട്ട് കെ.ജി റോഡില്‍ ബാങ്ക് ഓഫ് ഇന്ത്യ ശാഖക്കു മുന്നിലാണ് സംഭവം. വാനിലുണ്ടായിരുന്ന ഏജന്‍സി ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥനും ബാങ്കിലേക്കു പോയപ്പോഴാണ് ഡ്രൈവര്‍ വാഹനവുമായി കടന്നത്. സ്വകാര്യ ഏജന്‍സിയാണ് ബാങ്ക് ശാഖകളില്‍നിന്ന് പണം ശേഖരിച്ച് എ.ടി.എമ്മുകളില്‍ നിറക്കുന്നതിന് കരാറെടുത്തിരുന്നത്.
1.36 കോടി രൂപക്കുള്ള രണ്ടായിരത്തിന്‍െറ പുതിയ നോട്ടുകളും ഒരു ലക്ഷം രൂപക്കുള്ള നൂറിന്‍െറ നോട്ടുകളുമാണ് വാനിലുണ്ടായിരുന്നത്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും കേരളത്തിന്‍െറ വിവിധ ഭാഗങ്ങളിലും ഡൊമിനിക്കിനുവേണ്ടി തിരച്ചില്‍ നടത്തുന്നുണ്ട്. ഇദ്ദേഹം അയല്‍സംസ്ഥാനത്തേക്ക് കടന്നതായാണ് വിവരം. ഭാര്യയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.