യെച്ചൂരിക്കെതിരായ അക്രമം: പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു
text_fieldsന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ എ.കെ.ജി ഭവനിൽ വെച്ച് ആക്രമിച്ച ഹിന്ദുസേനാ പ്രവർത്തകരെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രതികൾക്കെതിരെ ഡൽഹി പൊലീസ് നിസാരകുറ്റമാണ് ചുമത്തിയിരിക്കുന്നത്. അതിക്രമിച്ചു കടന്നതിനും മുദ്രാവാക്യം വിളിച്ചതിനും ആസൂത്രിത ആക്രമണം നടത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, ജനങ്ങളുടെ സുരക്ഷ അവനവന്‍ തന്നെ ഉറപ്പാക്കേണ്ട സ്ഥിതിയാണ് രാജ്യത്തുള്ളതെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. പ്രതികൾക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തിയ പൊലീസ് നടപടിയില്‍ ആശ്ചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയതോടെ കേന്ദ്ര സര്‍ക്കാരും ആക്രമണം നടത്തിയവരും തമ്മിലുള്ള ബന്ധം വ്യക്തമാണെന്നും യെച്ചൂരി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിെൻറ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയാണ് എ.കെ.ജി ഭവനിൽ കയറി ഹിന്ദുസേനാ പ്രവർത്തകർ യെച്ചൂരിയെ ആക്രമിച്ചത്. പൊളിറ്റ്‌ബ്യൂറോ (പി.ബി) യോഗ തീരുമാനങ്ങൾ വിശദീകരിക്കാനുള്ള പത്രസമ്മേളനത്തിന്റെ വേദിയിലേക്കു യച്ചൂരി എത്തുന്നതിനു തൊട്ടുമുൻപാണു സംഭവം. ഹിന്ദു സേന പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും കയ്യാങ്കളിക്കിടെ യെച്ചൂരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.