മാധ്യമങ്ങൾക്കെതിരായ ആക്രമണത്തിൽ ആശങ്ക
text_fieldsന്യൂഡൽഹി: മാധ്യമങ്ങൾക്കെതിരായ ആക്രമണത്തെ അപലപിച്ച് മാധ്യമ പ്രവർത്തകർ. ‘കാരവാൻ’ മാസികക്ക് വേണ്ടി ഡൽഹി സോണിയ വിഹാറിൽ ആൾക്കൂട്ടം മുസ്ലിം പ്രാർഥനാലയം പൊളിച്ചത് റിപ്പോർട്ട് ചെയ്യാനെത്തിയ ബാസിത് മാലികിന് മർദനമേറ്റ സംഭവത്തെയും കർണാടക നിയമസഭ രണ്ട് മാധ്യമ പ്രവർത്തകരെ ഒരു വർഷത്തേക്ക് ജയിലിലടക്കാൻ തീരുമാനിച്ചതിനെയും മാധ്യമ പ്രവർത്തകരുടെ യോഗം അപലപിച്ചു.
സമഗ്രാധിപത്യ പ്രവണതയുള്ള എല്ലാ സർക്കാറുകളും എതിരഭിപ്രായങ്ങളെ ആക്രമിച്ചിരുന്നുവെന്ന് ‘ദ സിറ്റിസണി’െൻറ ചീഫ് എഡിറ്റർ സീമ മുസ്തഫ പറഞ്ഞു. പാകിസ്താെൻറ വിജയ ശേഷം പടക്കംപൊട്ടിച്ചവരെ അറസ്റ്റ് ചെയ്യുന്നുവെന്നത് നമ്മുടെ ജനാധിപത്യം എങ്ങോട്ട് പോകുന്നുവെന്നതിെൻറ സൂചനയാണെന്ന് ‘ദ വയർ’ എഡിറ്റർ സിദാർഥ് വരദരാജൻ പറഞ്ഞു. നമ്മുടെ അയൽക്കാർക്കു പോലും വന്ന് മർദിക്കാമെന്ന നിലയാണ് ഇപ്പോഴുള്ളതെന്ന് എൻ.ഡി.ടി.വി സീനിയർ എക്സിക്യൂട്ടിവ് എഡിറ്റർ രവീഷ് കുമാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.