Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോലാപൂരിൽ...

കോലാപൂരിൽ മുസ്​ലിംകൾക്കെതിരെ ആക്രമണം; ജില്ലയിൽ നിരോധനാജ്ഞ

text_fields
bookmark_border
Kolhapur
cancel

മുംബൈ: മറാത്ത ചക്രവർത്തി ശിവജിയുടെ വിശാൽഗഡ്​ കോട്ടക്ക്​ സമീപങ്ങളിലുള്ള ഗ്രാമങ്ങളിലെ മുസ്​ലിം വീടുകളും കടകളും ആക്രമിക്കപ്പെട്ടതോടെ കോലാപൂർ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച്​ ജില്ല ഭരണകൂടം. സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പങ്കുവെക്കുന്നതും വെറുപ്പ്​ പ്രചരിപ്പിക്കുന്നതും പോസ്റ്ററുകൾ പതിക്കുന്നതും വിലക്കി.

വിശാൽഗഡ്​ കോട്ടക്ക്​ പരിസരത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്​ ശിവജിയുടെ പിന്മുറക്കാരൻ സമ്പാജി രാജെ ഞായറാഴ്ച നടത്തിയ ‘ചലോ വിശാൽഗഡ്​’ റാലിയാണ്​ ലഹളയായി മാറിയത്​. സമ്പാജി രാജെയും സംഘവും എത്തുന്നതിനുമു​മ്പെ മറ്റൊരു വിഭാഗം പരിസരത്തെ ഗ്രാമങ്ങളിൽ ആക്രമണം നടത്തുകയായിരുന്നുവെന്നാണ്​ പരിസരവാസികൾ പറയുന്നത്​. ഗജാപുർ ഗ്രാമത്തിലാണ്​ കൂടുതൽ ആക്രമണങ്ങളും നടന്നത്​. അവിടത്തെ പള്ളിയും ആക്രമിക്കപ്പെട്ടു. ആക്രമണകാരികൾത്തന്നെ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തി പ്രചരിപ്പിച്ചു. ആക്രമണം നടത്തിയവർ തങ്ങളുടെ ഗ്രാമങ്ങളിലോ പരിസര പ്രദശേങ്ങളിലോ ഉള്ളവരല്ലെന്ന്​ നാട്ടുകാർ പറയുന്നു. 500 പേർക്കെതിരെ കേസെടുത്ത പൊലീസ്​ 21 പേരെയാണ്​ ഇതുവരെ അറസ്റ്റ്​ ചെയ്തത്​.

കോട്ടക്കു പരിസരത്തെ അനധികൃത നിർമാണം നടത്തിയവരിൽ എല്ലാ വിഭാഗക്കാരുമുണ്ടെന്നും അത്​ ന്യൂനപക്ഷം മാത്രമാണെന്ന നിലയിലാണ്​ ആക്രമണമെന്നും സമ്പാജി രാജെ പറഞ്ഞു. അനധികൃത നിർമാണത്തിനെതിരെ സമ്പാജി രാജെ മാസങ്ങളായി രംഗത്തുണ്ട്​. എന്നാൽ, അതൊന്നും വർഗീയ ലക്ഷ്യത്തോടെ ആയിരുന്നില്ലെന്ന്​ ജനങ്ങൾ പറയുന്നു. അനധികൃത നിർമാണം പൊളിക്കുന്നതിന്​ എതിരെ കച്ചവടക്കാർ കോടതിയെ സമീപിക്കുകയും 150ൽ ഏഴ്​ നിർമിതി പൊളിക്കുന്നത്​ കോടതി സ്​റ്റേ ചെയ്യുകയും ചെയ്തിരുന്നു. സമ്പാജി രാജെയുടെ പിതാവും കോലാപൂർ കോൺഗ്രസ്​ എം.പിയുമായ സാഹു മഹാരാജ്​ സംഭവസ്ഥലം സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimsKolhapurProhibition Order
News Summary - Attack on Muslims in Kolhapur; Prohibition order in the district
Next Story