സമൂഹ മാധ്യമങ്ങളിൽ വീണ്ടും ആക്രമണം; ദീപാവലി പരസ്യം പിൻവലിച്ച് തനിഷ്ക്
text_fieldsടാറ്റ ഗ്രൂപ്പിെൻറ ജ്വല്ലറി ബ്രാൻഡായ തനിഷ്ക് ദീപാവലിയോടനുബന്ധിച്ച് പുറത്തിറക്കിയ പരസ്യം സമൂഹ മാധ്യമങ്ങളിലെ ആക്രമണത്തെ തുടർന്ന് പിൻവലിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹിന്ദുത്വ വർഗീയ വാദികളിൽനിന്ന് പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞമാസവും തനിഷ്കിന് പരസ്യം പിൻവലിക്കേണ്ടി വന്നിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് 50 സെക്കൻഡ് നീളുന്ന പരസ്യം ദീപാവലിയോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നീന ഗുപ്ത, നിമ്രത് കൗർ, സയാനി ഗുപ്ത, അലയ എഫ് എന്നിവരാണ് പരസ്യത്തിൽ അഭിനയിച്ചിരുന്നത്.
'വളരെ കാലത്തിനുശേഷം എെൻറ അമ്മയെ കാണാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, തീർച്ചയായും പടക്കങ്ങളുണ്ടാകില്ല. ആരെങ്കിലും പടക്കങ്ങൾ പൊട്ടിക്കുമെന്ന് ഞാൻ കരുതുന്നുമില്ല. പക്ഷെ, ഒരുപാട് ദിയകളുമായി നമുക്ക് ആഘോഷിക്കാം' ^എന്ന വാചകമാണ് വിവാദമായത്.
ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഒരുവിഭാഗം ആളുകൾ വിമർശനവുമായി രംഗത്തെത്തി. ആഘോഷ സമയത്ത് പടക്കങ്ങൾ ഒഴിവാക്കണമെന്ന ഉപദേശമാണ് അവരെ ചൊടിപ്പിച്ചത്.
'നമ്മുടെ ഉത്സവങ്ങൾ എങ്ങനെ ആഘോഷിക്കണമെന്ന് എന്തിനാണ് അവർ ഉപദേശിക്കുന്നത്? കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പടക്കങ്ങൾ പൊട്ടിക്കുന്നത് ഒഴിവാക്കാൻ ഞങ്ങളെ ഉപദേശിക്കേണ്ട' -ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി ട്വീറ്റ് ചെയ്തു. പ്രതിഷേധം വ്യാപകമായതോടെ തിങ്കളാഴ്ച കമ്പനി പരസ്യം പിൻവലിച്ചു.
അതേസമയം, വായു മലിനീകരണം കുറക്കുന്നതിെൻറ ഭാഗമായി മിക്ക സംസ്ഥാനങ്ങളും പടക്ക വിൽപ്പനയും അവ പൊട്ടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. പടക്കങ്ങളുടെ ഉപയോഗം അന്തരീക്ഷ മലിനീകരണത്തിനും അതുവഴി കോവിഡ് രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള വിദഗ്ധരുടെ വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളത്.
കഴിഞ്ഞമാസം, ഹൈന്ദവ മത വിശ്വാസിയായ മരുമകളുടെ സീമന്ത ചടങ്ങ് ആഘോഷിക്കുന്ന മുസ്ലിം കുടുംബത്തിെൻറ കഥ പറയുന്ന പരസ്യം ഒരുക്കിയതിനെത്തുടർന്ന് തനിഷ്ക് ജ്വല്ലറിക്ക് ബഹിഷ്കരണ ഭീഷണി ഉയർന്നിരുന്നു. ദക്ഷിണേന്ത്യക്കാരിയെന്ന് തോന്നിക്കുന്ന മരുമകളുടെ ഹൈന്ദവാചര പ്രകാരമുള്ള ചടങ്ങുകളിൽ മുസ്ലിം കുടുംബാംഗങ്ങൾ പങ്കെടുക്കുന്നതാണ് 45 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.
എന്നാൽ, പരസ്യം ലവ് ജിഹാദും വ്യാജ മതേതരത്വവും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് ചിലർ ബോയ്കോട്ട് തനിഷ്ക് എന്ന പേരിൽ ഹാഷ്ടാഗ് കാമ്പയിൻ ആരംഭിച്ചു. വൈകാതെ ഇത് ട്വിറ്ററിൽ ട്രെൻഡിങ്ങുമായി മാറി. പരസ്യം നിരോധിക്കണമെന്നും ജ്വല്ലറി ബ്രാൻഡ് ബഹിഷ്കരിക്കണമെന്നും ആഹ്വാനം ഉയർന്നു. ഗുജറാത്തിൽ തനിഷ് ഒൗട്ട്ലെറ്റുകൾക്ക് നേരെ ആക്രമണവുമുണ്ടായി. ഒടുവിൽ ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പരസ്യം പിൻവലിക്കാൻ കമ്പനി നിർബന്ധിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.