ആക്രമണത്തിലൂടെ സ്വാമി അഗ്നിവേശ് പ്രശസ്തി നേടാൻ ശ്രമിച്ചെന്ന് ബി.ജെ.പി നേതാവ്
text_fieldsറാഞ്ചി: മുഖ്യധാരയിൽ നിറഞ്ഞു നിൽക്കാനായി സ്വാമി അഗ്നിവേശ് സ്വയം ഒരുക്കിയതാണ് അദ്ദേഹത്തിനെതിരായ ആക്രമണമെന്ന് ഝാർഖണ്ഡ് ബി.ജെ.പി നേതാവ് ചന്ദ്രേശ്വർ പ്രസാദ് സിങ്. താൻ അപ്രസക്തനാണെന്ന് അദ്ദേഹത്തിന് അറിയാം. അതിനാൽ ആക്രമണം അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പാക്കി. അതിനാൽ അഗ്നിവേശിന് പ്രശസ്തി നേടിയെടുക്കാൻ സാധിച്ചുവെന്നും ചന്ദ്രേശ്വർ പ്രസാദ് സിങ് പറഞ്ഞു.
ഇന്ത്യൻ സംസ്കാരത്തെ തകർക്കുന്നതിനുള്ള വിദേശ പണം കൊണ്ടാണ് അദ്ദേഹം ജീവിക്കുന്നത്. സ്വാമി അഗ്നിവേശും അദ്ദേഹത്തിെൻറ അനുയായികളും ഇൗ ആക്രമണം ഒരുക്കാൻ എത്ര രൂപ ചെലവഴിച്ചുവെന്ന് അന്വേഷിക്കണം. അഗ്നിവേശ് ധരിക്കുന്ന കാവി വസ്ത്രം സാധാരണ ഇന്ത്യക്കാരെ കബളിപ്പിക്കാനാണ്. അദ്ദേഹം സ്വാമിയല്ലെന്നും ചതിയനാണെന്നും ചന്ദ്രേശ്വർ പ്രസാദ് അഭിപ്രായപ്പെട്ടു.
ഝാർഖണ്ഡിലെ പകുർ ജില്ലയിൽ ചൊവ്വാഴ്ചയാണ് സ്വാമി അഗ്നിവേശിന് യുവമോർച്ച, എ.ബി.വി.പി പ്രവർത്തകരുടെ മർദനമേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.