സ്വിസ് യുവതിയും സുഹൃത്തും ആക്രമിക്കപ്പെട്ട സംഭവത്തിൽ സുഷമ റിപ്പോർട്ട് തേടി
text_fieldsലക്നോ: ഉത്തർപ്രദേശിൽ സ്വിസ് യുവതിയും സുഹൃത്തും ആക്രമിക്കപ്പെട്ട സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ഒരു കൂട്ടം ആളുകൾ സ്വിസ് യുവതിയേയും സുഹൃത്തിനേയും ദമ്പതികളെ ആയുധങ്ങളും വടിയും കല്ലും ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തിൽ പുരുഷന്‍റെ തലയോട്ടിക്ക് എല്ലിനും സാരമായി പരിക്കേറ്റു. യുവതിയുടെ എല്ലുകൾക്ക് പൊട്ടലുണ്ടായിട്ടുണ്ട്.
വിദേശ ടൂറിസ്റ്റുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടായ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സ്വിസ് ദമ്പതികളെ ഉടൻ സന്ദർശിക്കുമെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു.
ആഗ്രയിലെ റെയിൽവെ ട്രാക്കിലൂടെ നടന്നുപോകവെയാണ് പ്രദേശ നിവാസികളായ യുവാക്കൾ സ്വിസ് യുവതിയേയും സുഹൃത്തിനേയും ആക്രമിച്ചതെന്ന് ഫത്തേപൂർ സിക്രി പൊലീസ് അറിയിച്ചു.
ആക്രമിക്കുന്നതിനുമുൻപ് ഇവർ ദമ്പതികളെ ശ്ല്യം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. സ്വിസ് യുവതിയുമൊത്ത് യുവാക്കൾ സെൽഫിയെടുക്കാൻ ശ്രമിക്കുകയും ആഗ്രയിൽ ഇവർ തങ്ങിയിരുന്ന ഇടം അന്വേഷിക്കുകയും ചെയ്തു. ഇതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തുടർന്നാണ് യുവതിയും സുഹൃത്തും ആക്രമിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.