Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്രൈസ്തവര്‍ക്കെതിരായ...

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍: രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്ത് ക്രൈ​സ്ത​വ​ര്‍ക്കു​നേ​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ട് റി​പ്പോ​ർ​ട്ട് തേ​ടി സു​പ്രീം​കോ​ട​തി. ക്രൈ​സ്ത​വ​ര്‍ ആ​ക്ര​മ​ണം നേ​രി​ട്ട പ​രാ​തി​ക​ളി​ല്‍ എ​ട്ടു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ൾ, അ​ന്വേ​ഷ​ണ പു​രോ​ഗ​തി, അ​റ​സ്റ്റു​ക​ള്‍, കു​റ്റ​പ​ത്രം ന​ല്‍കി​യ കേ​സു​ക​ള്‍ തു​ട​ങ്ങി വി​വ​ര​ങ്ങ​ള്‍ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ സ​ത്യ​വാ​ങ്മൂ​ല​മാ​യി ന​ല്‍ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ര്‍ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​തേ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ത​ന്നെ ന​ല്‍കാ​ന്‍ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ചി​ല സം​സ്ഥാ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് വൈ​കി​യ​തെ​ന്ന് ബു​ധ​നാ​ഴ്ച ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്ക​വെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നെ​തി​രാ​യ അ​ക്ര​മ​ങ്ങ​ളി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ക്കു നി​ര്‍ദേ​ശം ന​ല്‍ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാം​ഗ്ലൂ​ര്‍ അ​തി​രൂ​പ​ത ആ​ര്‍ച്ച് ബി​ഷ​പ് ഡോ. ​പീ​റ്റ​ര്‍ മ​ക്കാ​ഡോ, നാ​ഷ​ന​ല്‍ സോ​ളി​ഡാ​രി​റ്റി ഫോ​റം, ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ഫെ​ലോ​ഷി​പ് ഓ​ഫ് ഇ​ന്ത്യ​യു​ടെ വി​ജ​യേ​ഷ് ലാ​ല്‍ എ​ന്നി​വ​രാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സ് ഏ​പ്രി​ല്‍ 14ന് ​പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristiansSupreme CourtAttacks Against Christians
News Summary - Attacks Against Christians; Supreme Court seeks report within two weeks
Next Story