കശ്മീർ: രാം മാധവും ഉമർ അബ്ദുല്ലയും കൊമ്പുകോർത്തു
text_fieldsന്യൂഡൽഹി: കശ്മീർ നിയമസഭ പിരിച്ചുവിട്ടുള്ള ഗവർണർ സത്യപാൽ മാലിക്കിെൻറ തീരുമാനം പുറത്ത് വന്നതോടെ ഇതുമായി ബന്ധപ്പെട്ട തർക്കവും മുറുകുകയാണ്. വിഷയത്തിൽ ബി.ജെ.പി വക്താവ് രാം മാധവും നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഉമർ അബ്ദുല്ലയും തമ്മിൽ ട്വിറ്ററിൽ കൊമ്പുകോർത്തു. ബുധനാഴ്ച ട്വിറ്ററിൽ ആദ്യ വെടിപ്പൊട്ടിച്ചത് രാം മാധവ് ആയിരുന്നു.
ഉമർ അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസും മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പിയും അതിർത്തിക്കപ്പുറത്ത് നിന്നുള്ള നിർദേശം അനുസരിച്ചാണ് കശ്മീർ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതെന്നായിരുന്നു രാം മാധവിെൻറ ആരോപണം. ഇപ്പോൾ പുതിയ സർക്കാർ രൂപീകരിക്കാൻ അവർക്ക് അതിർത്തിക്കപ്പുറത്ത് നിന്ന് തെന്ന നിർദേശം ലഭിച്ചിട്ടുണ്ട്. എന്തിനാണ് അവർ ഇൗ പ്രശ്നത്തിലേക്ക് ഗവർണറെ കൂടി വലിച്ചിഴക്കുന്നതെന്നും രാം മാധവ് ചോദിച്ചു.
എന്നാൽ, രാംമാധവിെൻറ പ്രസ്താവനക്ക് മറുപടിയുമായി ഉമർ അബ്ദുല്ലയും രംഗത്തെത്തി. ആരോപണങ്ങൾ തെളിയിക്കണമെന്നായിരുന്നു അബ്ദുല്ലയുടെ ആവശ്യം. നിങ്ങളുടെ കൈവശം റോ, എൻ.െഎ.എ, സി.ബി.െഎ തുടങ്ങിയ അന്വേഷണ എജൻസികൾ ഉണ്ടല്ലോ. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്ത് വിടണം. അല്ലെങ്കിൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ തയാറാവണമെന്നും ഉമർ ആവശ്യപ്പെട്ടു. നിങ്ങളുടെ ദേശസ്നേഹത്തെ സംശയിക്കുന്നില്ല. എതിരാളികളായ പി.ഡി.പിയും നാഷണൽ കോൺഫറൻസും ഒന്നിക്കാൻ തീരുമാനിച്ചതാണ് സംശയങ്ങൾക്ക് കാരണമെന്ന് രാം മാധവ് ഇതിന് മറുപടി നൽകി.
അതേസമയം, റാം മാധവിെൻറ വിശദീകരണത്തിൽ ഉമർ അബ്ദുല്ല തൃപ്തനല്ലെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിെൻറ അടുത്ത ട്വീറ്റ്. അസ്ഥാനത്തുള്ള രാം മാധവിെൻറ തമാശ ഒരിക്കലും അനുയോജ്യമല്ല. പാകിസ്താൻ നിർദേശത്തിനനുസരിച്ച് താനും തെൻറ പാർട്ടിയും പ്രവർത്തിക്കുന്നുവെന്നാണ് നിങ്ങളുടെ ആരോപണം. ഇത് പൊതുസമക്ഷത്തിൽ തെളിയിക്കണം. അതിനായി ബി.ജെ.പിയെ താൻ വെല്ലുവിളിക്കുകയാണെന്നും ഉമർ അബ്ദുല്ല ആവശ്യപ്പെട്ടു.
എന്നാൽ ബാഹ്യ സമ്മർദ്ദമുണ്ടെന്നത് ഉമർ അബ്ദുല്ല നിഷേധിച്ചതിനാൽ താൻ പരാമർശം പിൻവലിക്കുകയാണെന്ന് രാം മാധവ് ട്വീറ്റ് ചെയ്തു. നാഷണൽ കോൺഫറൻസും പി.ഡി.പിയും തമ്മിലുള്ള യഥാർഥ സ്നേഹമാണ് ഒന്നിക്കുന്നതിെൻറ കാരണമെന്ന് നിങ്ങൾ തെളിയിച്ചിരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ നിങ്ങൾ ഒരുമിച്ച് പൊരുതണം. തെൻറ പരാമർശം വ്യക്തിപരമല്ലായിരുന്നുവെന്നും രാഷ്ട്രീയപരമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.