ബാലാകോട്ടിൽ തെളിവുചോദിച്ച് സാം പിേത്രാഡ; വിമർശനവുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിെൻറ യഥാർഥ വ സ്തുത അറിയേണ്ടതുണ്ടെന്നും 300 പേരെ കൊന്നിട്ടുണ്ടോയെന്നും കോൺഗ്രസ് പ്രവാസി വിഭാഗം അധ്യ ക്ഷൻ സാം പിത്രോഡ. േവ്യാമാക്രമണത്തിെൻറ തെളിവ് ചോദിച്ചതോടെ കോൺഗ്രസിനെതിരെ വിമ ർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയും രം ഗത്തുവന്നു.
പ്രതിപക്ഷം സേനയെ നിരന്തരം അപമാനിക്കുകയാണെന്നും ഇത്തരം പ്രസ്താവ നകളെ ജനം ചോദ്യചെയ്യണമെന്നും മോദി ആവശ്യപ്പെട്ടു. പാകിസ്താനെ സന്തോഷിപ്പിക്കുന് നതാണ് സാം പിത്രോഡയുടെ വാക്കുകളെന്ന് അരുൺ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. വിദേശ മാധ്യമങ്ങളിൽ ബാലാകോട്ട് വ്യോമാക്രമണത്തിെൻറ ഫലത്തെക്കുറിച്ച് മറ്റൊരു അഭിപ്രായമാണുള്ളതെന്നും യഥാർഥ വസ്തുതകൾ അറിയാൻ ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്നുമായിരുന്നു സാം പിത്രോഡയുടെ പ്രസ്താവന.
#WATCH Sam Pitroda,Indian Overseas Congress Chief, says, "8 people(26/11 terrorists) come&do something, you don’t jump on entire nation(Pakistan).Naive to assume that just because some people came &attacked,every citizen of that nation is to be blamed.I don’t believe in that way" pic.twitter.com/K66Ds4p3ke
— ANI (@ANI) March 22, 2019
ശരിക്ക് നാം ആക്രമിച്ചിരുന്നോ? 300 പേരെ കൊന്നിരുന്നോ? പൗരനെന്ന നിലയിൽ അറിയാൻ അവകാശമുണ്ട്. ഇതിനർഥം ഞാൻ ദേശസ്നേഹി അല്ലെന്നല്ല. പുൽവാമ ഭീകരാക്രമണങ്ങളുടെ പേരിൽ പാകിസ്താൻ എന്ന രാജ്യത്തെ മുഴുവൻ കുറ്റപ്പെടുത്താനാവില്ല. കുറച്ച് ഭീകരവാദികളുടെ പേരിൽ പാകിസ്താനെ ശിക്ഷിക്കുന്നത് ശരിയല്ല. കുറച്ചുപേർ ഇവിടെ വന്ന് ആക്രമണം നടത്തിയെന്നതിെൻറ പേരിൽ ആ രാജ്യത്തിലെ എല്ലാ പൗരന്മാരെയും കുറ്റപ്പെടുത്താനാവില്ലെന്നും ചാനൽ അഭിമുഖത്തിൽ സാം പിത്രോഡ അഭിപ്രായപ്പെട്ടു.
അതേസമയം, വിദ്വേഷ പ്രചാരണത്തിന് മോദിയും ബി.ജെ.പിയും വ്യക്തിപരമായ അഭിപ്രായങ്ങൾ ദുരുപയോഗിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പ്രതികരിച്ചു. പുല്‍വാമ ഭീകരാക്രമണം നരേന്ദ്ര മോദി സര്‍ക്കാറിെൻറ ഇൻറലിജന്‍സ് പരാജയമാണ് വ്യക്തമാക്കുന്നത്.
ഇതിന് മറുപടിയായി വ്യോമസേന ബാലാകോട്ടില്‍ നടത്തിയ ആക്രമണം ഇന്ത്യന്‍ സേനയുടെ ധീരതയുടെ തിളങ്ങുന്ന ഉദാഹരണമാണ്. സൈന്യത്തിെൻറ ത്യാഗത്തിന് പിന്നില്‍ ഒളിച്ചിരിക്കാതെ തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, നോട്ടുനിരോധനം, സാമ്പത്തിക മുരടിപ്പ് തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.