കൈയേറ്റം ആരോപിച്ച് ദർഗ പൊളിക്കാൻ ശ്രമം; ഗുജറാത്തിൽ സംഘർഷത്തിൽ ഒരാൾ മരിച്ചു
text_fieldsജുനഗഡ്: കൈയേറ്റം ആരോപിച്ച് ദർഗ പൊളിക്കാനുള്ള അധികൃതരുടെ ശ്രമത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. ഗുജറാത്തിലെ ജുനഗഡ് ജില്ലയിലാണ് സംഭവം. ദർഗ കൈയേറ്റ ഭൂമിയിലല്ലെന്ന് തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ അഞ്ച് ദിവസം നൽകിയ അധികൃതർ അത് നൽകിയില്ലെങ്കിൽ പൊളിച്ചുനീക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ദർഗ പൊളിക്കാനുള്ള നോട്ടിസ് ജുനഗഡ് മുനിസിപ്പൽ കോർപറേഷൻ അധികൃതർ പതിക്കാനെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്.
ഇതോടെ മുന്നൂറോളം പേർ ദർഗക്ക് ചുറ്റും ഒരുമിച്ചുകൂടി. പൊലീസ് എത്തിയതോടെ പ്രകോപിതരായ ജനക്കൂട്ടം അവർക്ക് നേരെ കല്ലെറിയുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു. സംഭവത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് 174 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.