മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമം: ദൈനിക് ഭാസ്കർ ഓഫീസിലെ റെയ്ഡിൽ പ്രതികരണവുമായി കെജ്രിവാൾ
text_fieldsന്യൂഡൽഹി: മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളിൽ നടന്ന ആദായ നികുതി റെയ്ഡിനെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദൈനിക് ഭാസ്കറിേന്റയും യു.പി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭാരത് സമാചാറിേന്റയും ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രസർക്കാറിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് കെജ്രിവാൾ പറഞ്ഞു.
ദൈനിക് ഭാസ്കറിേന്റയും ഭാരത് സമാചാറിേന്റയും ഓഫീസുകളിൽ നടത്തിയ റെയ്ഡ് മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ബി.ജെ.പിയുടെ ചൊൽപ്പടിക്ക് നിൽക്കാത്ത മാധ്യമങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നൽകിയത്. ഇത്തരമൊരു ചിന്ത അപകടകരമാണ്. എല്ലാവരും റെയ്ഡിനെതിരെ ശബ്ദമുയർത്തണമെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു. അനാവശ്യ റെയ്ഡുകൾ നിർത്തി മാധ്യമങ്ങൾ സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രമുഖ മാധ്യമ ഗ്രൂപ്പായ ദൈനിക് ഭാസ്‌കറിൻെറ ഓഫീസുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നികുതിവെട്ടിപ്പ് ആരോപിച്ചായിരുന്നു പരിശോധന. ദൈനിക് ഭാസ്‌കറിൻെറ ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഒാഫീസുകളിലാണ് റെയ്ഡ് നടന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.