Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2021 8:05 PM IST Updated On
date_range 9 Oct 2021 8:06 PM ISTഒരു കോടിയുടെ ഡോളറും ദിർഹവും യൂറോയും മിക്സിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
ബംഗളൂരു: മിക്സിയിൽ ഒളിപ്പിച്ച ഒരു കോടിയുടെ കള്ളപ്പണവുമായി രണ്ടു പേരെ ഡയറക്ടേറ്റ് ഒാഫ് റവന്യു ഇൻറലിജൻസ് (ഡി.ആർ.ഐ) അധികൃതർ പിടികൂടി. തമിഴ്നാട് സ്വദേശികളായ രണ്ടുപേരെയാണ് ബംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്. ദുബൈയിലേക്ക് പോകാനായി എത്തിയ രണ്ടു പേരുടെയും ബാഗ് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്.
യു.എസ് ഡോളർ, ദിർഹം, യൂറോ എന്നിവ മലയാളം പത്രത്തിൽ പൊതിഞ്ഞ് മിക്സിക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പണം ദുബൈയിലെ ഹവാല ഇടപാടുകാർക്ക് നൽകാനുള്ളതാണെന്ന് ഇരുവരും മൊഴി നൽകി. വിദേശ കറൻസി കടത്താൻ ശ്രമിച്ചതിന് ഇരുവർക്കുമെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story