ത്രിപുര മുഖ്യമന്ത്രിയെ കാറിടിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ
text_fieldsഅഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ശ്യാമപ്രസാദ് മുഖർജി ലെയ്‌നിലെ ഔദ്യോഗിക വസതിക്ക് സമീപം മുഖ്യമന്ത്രിയുടെ സായാഹ്ന നടത്തത്തിനിടെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
വാഹനം വരുന്നത് കണ്ട് മുഖ്യമന്ത്രി ചാടിമാറിയെന്നും സുരക്ഷ ജീവനക്കാരന് നിസ്സാര പരിക്കേറ്റെന്നും പൊലീസ് അറിയിച്ചു. കാർ തടഞ്ഞുനിർത്താൻ സുരക്ഷ ജീവനക്കാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
വ്യാഴാഴ്ച രാത്രി കെർചൗമുഹാനി പ്രദേശത്തുനിന്നാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. വാഹനവും പിടിച്ചെടുത്തു. മൂന്നുപേരെയും വെള്ളിയാഴ്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പി.പി. പോൾ മുമ്പാകെ ഹാജരാക്കി.
ചോദ്യം ചെയ്യലിനായി രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി ആഗസ്റ്റ് 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഏകദേശം 25 വയസ്സുള്ളവരാണ് പിടിയിലായത്. ഇവരുടെ ഉദ്ദേശ്യം എന്താണെന്ന് മനസ്സിലായിട്ടില്ല. ഇവരെ ജയിലിൽ പോയി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.