Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊലപാതക ശ്രമം: 29...

കൊലപാതക ശ്രമം: 29 വർഷത്തിനു ശേഷം പ്രതി പിടിയിൽ

text_fields
bookmark_border
കൊലപാതക ശ്രമം: 29 വർഷത്തിനു ശേഷം പ്രതി പിടിയിൽ
cancel

മുംബൈ: കൊലപാതക ശ്രമത്തിനൊടുവിൽ ഒളിവിൽ പോയ പ്രതിയെ 29 വർഷത്തിനു ശേഷം പൊലീസ് പിടികൂടി. ഒഡിഷയിലും ജമ്മുവിലും ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ 25 വർഷമായി മറ്റൊരു കേസിലും പൊലീസ് തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

1998ൽ കവർച്ച കേസിൽ പ്രതിയായ പരേൽ സ്വദേശി ബാബ അബ്ദുൾ സത്താർ ശൈഖ് എന്ന മുഹമ്മദ് റഫീഖിന്റെ പേരിൽ പൊലീസ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

മുംബൈ ഭോയ്‌വാഡ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 1995ൽ രജിസ്റ്റർ ചെയ്ത കൊലപാതകശ്രമ കേസിൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി അഡീഷനൽ സെഷൻസ് ജഡ്ജി ഇയാൾക്കെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.

ഈ കേസിൽ പ്രതി ഒളിവിലായതിനാൽ ഭോയ്‌വാഡ പൊലീസ് 1998ൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഹമ്മദ് റഫീഖിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police ArrestMumbaiCrimeNews
News Summary - Attempted murder: Accused arrested after 29 years
Next Story