'ആര്യൻ ഖാനെ കുടുക്കിയത് ലഖിംപുർ ഖേരിയെ മറയ്ക്കാൻ; വിജയകരമായി ശ്രദ്ധമാറ്റി'
text_fieldsന്യൂഡൽഹി: ആര്യൻ ഖാനെതിരായ മയക്കുമരുന്ന് കേസിലൂടെ കർഷക കുട്ടക്കൊല നടന്ന ലഖിംപൂർ ഖേരി സംഭവത്തിൽ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചുവിട്ടതായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. 'നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ കുറ്റക്കാരനാണെന്ന ' പുതിയ നിയമശാസ്ത്രം ഷാരൂഖ് ഖാെൻറ മകെൻറ കാര്യത്തിൽ മാത്രമായി ഉണ്ടാക്കിയെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
ഒക്ടോബർ മൂന്നിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത ആര്യൻ (23), നിലവിൽ ജയിലിലാണ്. 'ആര്യൻ ഖാൻ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, പുതിയ നിയമ ശാസ്ത്രം, ഉപയോഗത്തിനും കൈവശം വച്ചതിനും തെളിവില്ല, 'നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ കുറ്റക്കാരൻ, ആശിഷ് മിശ്രയിൽ (ലഖിംപുർ ഖേരി) നിന്ന് വിജയകരമായി ശ്രദ്ധ തിരിച്ചുവിട്ടു'-കപിൽ സിബൽ ട്വീറ്റ് ചെയ്തു.
ലഖിംപുർ സംഭവത്തിൽ സമ്മർദ്ദം ശക്തമാക്കി, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധിസംഘം ബുധനാഴ്ച രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ സന്ദർശിച്ചിരുന്നു. മന്ത്രി അജയ് മിശ്രയെ ഉടൻ പുറത്താക്കാനും സുപ്രീം കോടതിയിലെ രണ്ട് സിറ്റിങ് ജഡ്ജിമാരുടെ നേതൃത്വത്തിൽ അന്വേഷണം ഉറപ്പാക്കുകയും ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. ഒക്ടോബർ മൂന്നിന് ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ നാല് കർഷകരെ വാഹനമിടിച്ചും വെടിവച്ചും കൊന്ന കേസിൽ ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ ഉത്തർപ്രദേശ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.