റഫാൽ രേഖകള്‍ മോഷണം പോയിട്ടില്ല; പകര്‍പ്പുകൾ പോയി- എ.ജി
text_fieldsന്യൂഡൽഹി: റഫാൽ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്ന് മോഷണം പോയെന്നും അതേക്കുറ ിച്ച് അന്വേഷണം തുടങ്ങിയെന്നും പറഞ്ഞ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ താൻ അങ്ങനെ പറഞ ്ഞില്ലെന്ന വാദവുമായി രംഗത്തുവന്നു. ഹരജിക്കാർ സർക്കാറിെൻറ രഹസ്യരേഖകളുടെ ഫോേട ്ടാസ്റ്റാറ്റ് എടുത്തുവെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് വേണുഗോപാൽ അവകാശപ്പെട്ട തായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
റഫാൽ രേഖകൾ മോഷ്ടിച്ചുവെന്ന് സുപ്രീം കോടതിയിൽ ആവർത്തിച്ച് വാദിച്ചത് നാണക്കേടായപ്പോഴാണ് പുതിയ അവകാശവാദവുമായി അറ്റോണി ജനറൽ രംഗത്തുവന്നത്. റഫാൽ വിധി പുനഃപരിശോധിക്കാൻ സുപ്രീംകോടതിയിൽ യശ്വന്ത് സിൻഹയും അരുൺ ഷൂരിയും പ്രശാന്ത് ഭൂഷണും സമർപ്പിച്ച ഹരജിെക്കാപ്പം വെച്ച അനുബന്ധ രേഖകൾ അസൽ രേഖകളുടെ പകർപ്പുകളെന്നാണ് താൻ പറഞ്ഞതെന്ന് വേണുഗോപാൽ വ്യാഖ്യാനിച്ചു.
‘‘പ്രതിരോധ മന്ത്രാലയത്തിൽനിന്ന് ഫയലുകൾ മോഷണം പോയി എന്നാണ് താൻ സുപ്രീംകോടതിയിൽ വാദിച്ചത് എന്ന് പ്രതിപക്ഷം ആരോപിക്കുന്നത് കേട്ടു. ഇതു പൂർണമായും തെറ്റാണ്. ഫയലുകൾ മോഷ്ടിച്ചുവെച്ച പ്രസ്താവന പൂർണമായും തെറ്റാണ്’’ -വേണുഗോപാൽ പറഞ്ഞു.
കേന്ദ്ര സർക്കാർ രഹസ്യമായി സൂക്ഷിച്ച റഫാൽ ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്ന് മോഷണം പോയെന്നും മോഷ്ടിച്ച തെളിവുകളായതിനാൽ ‘ദ ഹിന്ദു’ പത്രം പുറത്തുവിട്ട രേഖകൾ പരിഗണിക്കരുതെന്നുമാണ് വേണുഗോപാൽ ബുധനാഴ്ച സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്. പ്രതിരോധ മന്ത്രാലയവുമായും ദേശസുരക്ഷയുമായും ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള രേഖകൾ മോഷ്ടിച്ചവർക്കെതിരെ അന്വേഷണം തുടങ്ങിയെന്നും അവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും അദ്ദേഹം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു.
മോഷ്ടിച്ചുകൊടുത്ത ഉദ്യോഗസ്ഥർക്കെതിരെയും പത്രത്തിനെതിരെയും പ്രോസിക്യൂഷൻ നടപടിയുണ്ടാകുമെന്നും എ.ജി കൂട്ടിച്ചേർത്തിരുന്നു. അത് വലിയ പ്രതിഷേധമുണ്ടാക്കിയതിനു പിന്നാലെയാണ് അറ്റോണിയുടെ മലക്കം മറിച്ചിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.