ബാബരി മസ്ജിദ് പരാമർശം; സ്വര ഭാസ്കറിനെതിരെ കോടതിയലക്ഷ്യ ഹരജി നൽകാനാകില്ല
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സ്വര ഭാസ്കറുടെ പരാമർശത്തിൽ കോടതിയലക്ഷ്യ ഹരജി നൽകാനാവില്ലെന്ന് അറ്റോർണി ജനറൽ. സ്വര ഭാസ്കറിെൻറ പ്രതികരണം സുപ്രീംകോടതിയെ അവഹേളിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും വ്യവസ്ഥിതിയെ ആക്രമിക്കുന്ന തരത്തിലുള്ളതാണെന്നുമായിരുന്നു ഹരജി നൽകാനൊരുങ്ങിയ അഭിഭാഷകെൻറ വാദം.
സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹരജി സമർപ്പിക്കാൻ അറ്റോർണി ജനറലിെൻറ സമ്മതം വേണം. സ്വര ഭാസ്കറിെൻറ പരാമർശം സ്വന്തം കാഴ്ചപ്പാട് മാത്രമാണ്. അത് സുപ്രീം കോടതിയെ ബാധിക്കില്ല. സുപ്രീംകോടതിയെ അവഹേളിക്കുന്ന തരത്തിലോ അതിന് ലക്ഷ്യമിട്ടോ പ്രസ്താവന നടത്തിയിട്ടില്ലെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. തെൻറ അഭിപ്രായത്തിൽ, നടിയുടെ അഭിപ്രായ പ്രകടനം ക്രിമിനൽ കോടതിയലക്ഷ്യമല്ലെന്നും അറ്റോർണി ജനറൽ കൂട്ടിച്ചേർത്തു.
മുംബൈ കളക്റ്റിവ് കഴിഞ്ഞ ഫെബ്രുവരി ഒന്നിന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സ്വര ഭാസ്കർ വിധിക്കെതിരെ തുറന്നടിച്ചത്.
''ബാബരി മസ്ജിദ് തകർത്തത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിക്കുകയും അതേ വിധിയിൽ അത് തകർത്തവർക്കുതന്നെ കൈമാറുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നായിരുന്നു'' പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.