Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിതവേഗത്തിലെത്തിയ...

അമിതവേഗത്തിലെത്തിയ ആഢംബര കാർ കവർന്നെടുത്തത്​ ഒരു ജീവൻ; കുറ്റമേറ്റെടുക്കാൻ ആളെത്തി, യഥാർഥ പ്രതിയെ പൊക്കി പൊലീസ്​

text_fields
bookmark_border
അമിതവേഗത്തിലെത്തിയ ആഢംബര കാർ കവർന്നെടുത്തത്​ ഒരു ജീവൻ; കുറ്റമേറ്റെടുക്കാൻ ആളെത്തി, യഥാർഥ പ്രതിയെ പൊക്കി പൊലീസ്​
cancel

ഹൈദരാബാദ്​: അമിതവേഗത്തിലെത്തിയ ആഢംബര കാർ ഓ​ട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുറ്റമേറ്റെടുക്കാൻ കാറുടമയുടെ ഡ്രൈവർ എത്തിയെങ്കിലും യഥാർഥ പ്രതിയെ ​പൊലീസ്​ പൊക്കുകയും ചെയ്​തു. ഹൈദരാബാദിൽ ഞായറാഴ്​ച രാത്രിയാണ്​ അപകടം ഉണ്ടായത്​. കനത്ത മഴയിൽ അതിവേഗതയിലെത്തിയ ഓ​ഡി കാർ ഒരു ഓ​ട്ടോയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പല തവണ മലക്കംമറിഞ്ഞ ഓ​ട്ടോയിൽ യാത്ര ചെയ്​തിരുന്ന ബേഗംപേട്ട്​ സ്വദേശി ഉമേഷ്​ കുമാർ (37) ആണ്​ മരിച്ചത്​. ഓ​​ട്ടോ ഡ്രൈവർ ശ്രീനു പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രിസം പബിലെ തൊഴിലാളിയായ ഉമേഷ്​ ജോലി കഴിഞ്ഞ്​ വീട്ടിലേക്ക്​ മടങ്ങുകയായിരുന്നു.

മഥപുർ ഏരിയയിൽ ഇനോർബിറ്റ്​ മാളിന്​ സമീപത്താണ്​ അപടകടമുണ്ടായത്​. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സൈബരാബാദ്​ ട്രാഫിക്​ പൊലീസ്​ ചൊവ്വാഴ്ച പുറത്തുവിട്ടു. സിവിൽ എൻജിനീയറിങ്​ വിദ്യാർഥിയായ സുജിത്ത്​ റെഡ്​ഡിയാണ്​ (24) കാറോടിച്ചിരുന്നത്​. എച്ച്​.സി.എല്ലിൽ ജീവനക്കാരനായ സുഹൃത്ത്​ ആശിഷും കാറിൽ ഉണ്ടായിരുന്നു. ഇരുവരെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തു. കാറിന്‍റെ ഉടമയും സുജിത്തിന്‍റെ പിതാവുമായ രഘുനന്ദൻ റെഡ്​ഡിയെയും ​പൊലീസ്​ അറസ്റ്റ്​ ചെയ്​തു. സംഭവത്തിനുശേഷം സുജിത്തിനെയും ആശിഷിനെയും രഘുനന്ദൻ ഡിഡി കോളനിയിലെ ഒരു ഫ്ലാറ്റിൽ ഒളിപ്പിച്ചിരുന്നു.

തന്‍റെ ഡ്രൈവർ പ്രഭാകർ ആണ്​ കാറോടിച്ചതെന്ന്​ പറഞ്ഞ്​ അയാളെ ഹാജരാക്കുകയും ചെയ്​തു. 55 വയസ്സുള്ള പ്രഭാകർ കുറ്റമേൽക്കുകയും ചെയ്​തു. എന്നാൽ, അപകടം നടന്ന സ്​ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന്​ കാറോടിച്ചിരുന്നത്​ ഒരു ചെറുപ്പക്കാരനാണെന്ന്​ തിരിച്ചറിഞ്ഞ പൊലീസ്​ ഈ നീക്കം പൊളിച്ചു. അപകടം നടന്ന ശേഷം 100 മീറ്റർ അകലെ മാറ്റി നിർത്തിയ കാറിൽ നിന്ന്​ ഇവർ നമ്പർ പ്ലേറ്റ്​ എടുത്തുമാറ്റുന്നതും തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു. സുജിത്തിനെയും ആശിഷിനെയും ചോദ്യം ചെയ്​തപ്പോൾ ഇവർ ഒരു പാർട്ടിയിൽ പ​​ങ്കെടുത്തശേഷം വരികയായിരുന്നെന്നും ഇരുവരും മദ്യപിച്ചിരുന്നെന്നും കണ്ടെത്തിയെന്നും കേസന്വേഷിച്ച പൊലീസ്​ ഉദ്യോഗസ്​ഥൻ രവീന്ദർ പ്രസാദ്​ പറഞ്ഞു.

അപകടത്തിൽ ഓ​ട്ടോ പൂർണമായും തകർന്നു. നാലുമാസം മുമ്പ്​ മാത്രമാണ്​ താൻ ഓ​ട്ടോ വാങ്ങിയതെന്നും മൂന്ന്​ പെൺമക്കളുള്ള തന്‍റെ ജീവിതമാർഗമാണ്​ ഇല്ലാതായതെന്നും ഓ​ട്ടോ ​ഡ്രൈവർ ശ്രീനു പറഞ്ഞു. കഴിഞ്ഞയാഴ്ച ഹൈദരാബാദ്​ ഓൾഡ്​ സിറ്റിയിൽ ഒരു മേഴ്​സിഡസ്​ എസ്​യുവി വഴിയാത്രക്കാരിയെയും ഓ​ട്ടോയിലും ഇടിച്ച്​ ഒരു സ്​ത്രീ മരിക്കുകയും അഞ്ചുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. മഹാരാഷ്​ട്ര രജിസ്​ട്രേഷനുള്ള കാറിന്‍റെ ഉടമ കുടുംബസമേതം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസിന്‍റെ വലയിൽ കുടുങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hyderabad news
News Summary - Audi car speeding in heavy rain hits auto in Hyderabad, 1 killed
Next Story