ഫഡ്നാവിസ് കുരുക്കിൽ; റിക്രുട്ട്മെൻറുകളിൽ വൻ അഴിമതിയെന്ന് ഓഡിറ്റ് റിപ്പോർട്ട്
text_fieldsമുംബൈ: മഹാരാഷ്ട്ര സർക്കാറിെൻറ ഉടമസ്ഥതയിലുള്ള മഹാഐ.ടി നടത്തിയ റിക്രൂട്ട്മെൻറിൽ വൻ അഴിമതി നടന്നുവെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2017 മുതൽ വിവിധ വകുപ്പുകളിലേക്ക് ജീവനക്കാെര തെരഞ്ഞെടുക്കാൻ ഏജൻസി നടത്തിയ റിക്രൂട്ട്മെൻറിൽ ക്രമക്കേടുകളുണ്ടെന്നാണ് കണ്ടെത്തൽ. ഓഡിറ്റ് സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പറിെൻറ കണ്ടെത്തലനുസരിച്ച് യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐ.ടി സ്ഥാപനമായ യു.എസ്.ടി ഗ്ലോബൽ, ഇന്ത്യൻ കമ്പനിയായ അറസിയസ് ഇൻഫോടെക് പ്രൈവറ്റ് എന്നീ സ്ഥാപനങ്ങൾക്ക് പരീക്ഷ നടത്താനുള്ള സാങ്കേതിക സഹായത്തിനായി കരാർ നൽകിയതിൽ അഴിമതിയുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
2017ൽ സർക്കാറിെൻറ വിവിധ വകുപ്പുകളിലേക്ക് 10 ലക്ഷം പേർ അപേക്ഷിച്ച പരീക്ഷ നടത്തിയത് ഈ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയായിരുന്നു. എന്നാൽ, ഇതിനുള്ള യോഗ്യത കമ്പനിക്കില്ലെന്നാണ് കണ്ടെത്തൽ. ഇവരുടെ പരീക്ഷനടത്തിപ്പിലും ക്രമക്കേടുകളുണ്ടായിരുന്നു.
2017ൽ കമ്പനികളുടെ പോരായ്മ ബോധ്യപ്പെട്ടുവെങ്കിലും 2018ലും 2019ലും അവർ തന്നെ പരീക്ഷനടത്തിപ്പുമായി മുന്നോട്ട് പോവുകയായിരുന്നു. പിന്നീട് ദേവേന്ദ്ര ഫഡ്നാവിസിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ മാറി മഹാ വികാസ് അഖാഡി അധികാരത്തിലെത്തിയതിന് ശേഷമാണ് പരീക്ഷാനടത്തിപ്പിൽ മാറ്റമുണ്ടായത്. ഒ.എം.ആർ അടിസ്ഥാനമാക്കിയുള്ള പുതിയ പരീക്ഷ നടത്തിപ്പ് രീതി നടപ്പാക്കാണ് മഹാ വികാസ് അഖാഡിയുടെ പദ്ധതി. ഇതിനായി ടെൻഡറും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.