സ്വാതന്ത്ര്യ വാർഷികത്തിൽ വിഭജന രാഷ്ട്രീയം അജണ്ടയാക്കി മോദി
text_fieldsന്യൂഡൽഹി: 75ാം സ്വാതന്ത്ര്യദിന തലേന്ന് വിഭജന രാഷ്ട്രീയം അജണ്ടയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗസ്റ്റ് 14 വിഭജന ഭയങ്കരതയുടെ ഓർമദിനമായി ആചരിക്കപ്പെടണമെന്ന് അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
അതേസമയം, യു.പി തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ദേശീയ ശ്രദ്ധ തിരിച്ചു വിടാനാണ് അനുചിത വ്യാഖ്യാനങ്ങൾ മോദി നടത്തുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. ഇതാദ്യമായാണ് വിഭജന ഭയങ്കരതയുടെ ഓർമദിനത്തെക്കുറിച്ച് മോദി പറയുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തലേന്ന് പാകിസ്താെൻറ സ്വാതന്ത്ര്യ ദിനമാണ്. വിഭജനത്തിെൻറ നോവ് ഒരിക്കലും മറക്കാനാവില്ലെന്ന് മോദി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.
മനസ്സാക്ഷിയില്ലാത്ത വിദ്വേഷവും അക്രമവും മൂലം ദശലക്ഷക്കണക്കായ നമ്മുടെ സഹോദരീ സഹോദരന്മാർ കുടിയൊഴിപ്പിക്കപ്പെട്ടു; ഒട്ടേറെ പേർക്ക് ജീവൻ നഷ്ടമായി.
നമ്മുടെ ജനതയുടെ പോരാട്ടത്തിെൻറയും ത്യാഗത്തിെൻറയും സ്മരണ പേറുന്ന ആഗസ്റ്റ് 14 വിഭജന ഭയങ്കരതയുടെ ഓർമദിനമാണ്. സാമൂഹിക വിഭജനത്തിെൻറ വിഷം നീക്കേണ്ട ആവശ്യകതയാണ് ഈ ദിനം ഓർമിപ്പിക്കുന്നത്: മോദി പറഞ്ഞു. മോദിയുടെ ട്വിറ്റർ സന്ദേശം ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കുവെക്കുകയും ബി.ജെ.പി വാഴ്ത്തുകയും ചെയ്തു. വിഭജനത്തിെൻറ മുറിപ്പാടുകൾ വാക്കുകൾ കൊണ്ട് വിവരിക്കാനാവുന്നതല്ലെന്ന് അമിത്ഷാ പറഞ്ഞു. സമാധാനവും സ്നേഹവും ഒരുമയും വർധിപ്പിക്കാൻ ദിനാചരണം ഉതകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യു.പി തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വിഭജന അജണ്ട എടുത്തിടുകയാണ് മോദി ചെയ്യുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല ചൂണ്ടിക്കാട്ടി. പാകിസ്താെൻറ സ്വാതന്ത്ര്യദിനത്തിൽ ആ രാജ്യത്തെ അനുമോദിക്കുകയും ഇന്ത്യയിൽ വിഭാഗീയ രാഷ്ട്രീയം പ്രയോഗിക്കുകയുമാണ് മോദി ചെയ്യുന്നത്.
വിലക്കയറ്റം പോലുള്ള മറ്റു വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയുമാണ്. ഇരട്ടത്താപ്പ് വിദഗ്ധനാണ് നമ്മുടെ പ്രധാനമന്ത്രിയെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയ്റാം രമേശിെൻറ പ്രതികരണം. ഇന്ത്യയിൽ വിദ്വേഷ വിഷം പരത്തുന്നവർ സാമുദായിക സൗഹാർദത്തിനു ശ്രമിച്ചിരുന്നെങ്കിൽ എന്നും ജയ്റാം രമേശ് പറഞ്ഞു. സ്വാതന്ത്ര്യ പോരാട്ടത്തിൽ ഒന്നും അവകാശപ്പെടാനില്ലാത്തവരാണ് ബി.ജെ.പിയും ആർ.എസ്.എസുമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. സംഘ്പരിവാർ ആ പോരാട്ടത്തിെൻറ ഭാഗമായിരുന്നില്ല.
രാജ്യം ഒരിക്കൽ അനുഭവിച്ച വിഭജനത്തിെൻറ മുറിപ്പാടിന് ആഴം കൂട്ടാനാണ് സ്വാതന്ത്ര്യ വാർഷിക വേളയിൽ മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.