അഗസ്റ്റ വെസ്റ്റ്ലൻഡ്: കേന്ദ്രത്തിേൻറത് കള്ളെൻറ കരച്ചിലെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലൻഡ് വി.വി.െഎ.പി ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിനെ തിരെ ആരോപണങ്ങൾ ആവർത്തിച്ച് കോൺഗ്രസ് രംഗത്ത്. ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിലവിൽ നടത്തുന് നത് കള്ളെൻറ കരച്ചിലാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു. അഗസ്റ്റയെ കരിമ്പ ട്ടികയിൽ ഉൾപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചത് മോദി സർക്കാറാണ്. തുടർന്ന് പുതിയ കരാറിൽ ഏർപ്പെടുകയും ചെയ്തു. അഗസ്റ്റയുടെ ലാഭം നേടിയതും സംരക്ഷകനും സഹായിയും മോദിയാണെന്നും സുർജേവാല പറഞ്ഞു.
2019ലെ തെരഞ്ഞെടുപ്പ് പരാജയ ം മുന്നിൽ കണ്ടുള്ള പരിഭ്രാന്തിയാണ് മോദി പ്രകടിപ്പിക്കുന്നത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സർക്കാറിന്‍റെ ചട്ടുകമായി പ്രവർത്തിക്കുന്നത് നിരശജനകം. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ അഗസ്റ്റ വെസ്റ്റ്ലൻഡും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയുടെ അന്വേഷിച്ച് പുറത്ത് കൊണ്ടുവരും. ഒരു വക്കീലും അയാളുടെ കക്ഷിയും തമ്മിൽ നടന്ന ആശയ വിനിമയത്തിൽ കോൺഗ്രസിന് എന്ത് ബന്ധമാണുള്ളതെന്നും സുർജേവാല പറഞ്ഞു.
ഉത്തർപ്രദേശിൽ നടക്കുന്നത് ജംഗിൾ രാജ് ആണ്. രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകമാണ് സംഭവിച്ചിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥരെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാന്‍റെ കാര്യം എന്താകുമെന്നും അദ്ദേഹം ചോദിച്ചു.
2010ലാണ് ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപകമ്പനിയായ അഗസ്റ്റ വെസ്റ്റ്ലൻഡുമായി 12 ഹെലികോപ്റ്ററുകള്‍ക്ക് 3,727 കോടി രൂപയുടെ കരാർ ഇന്ത്യൻ അധികൃതർ ഒപ്പിട്ടത്. ഹെലികോപ്ടർ ഇടപാടിൽ സി.ബി.െഎ അറസ്റ്റ് ചെയ്തതിനെ തുടർന്ന് കസ്റ്റഡിയിൽ കഴിയുന്ന ബ്രിട്ടീഷുകാരനായ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് പറഞ്ഞതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പട്യാല കോടതിയെ അറിയിച്ചിരുന്നു.
‘മിസിസ് ഗാന്ധി’, ‘ഇറ്റാലിയൻ വനിതയുടെ മകൻ’ എന്നിങ്ങനെ ഇടനിലക്കാരൻ ചോദ്യംചെയ്യലിൽ പറഞ്ഞുവെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വിശദീകരിച്ചത്. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ‘ഇറ്റാലിയൻ വനിതയുടെ മകൻ’ ക്രിസ്ത്യൻ മിഷേലിനോട് പറഞ്ഞുവെന്നും എൻഫോഴ്സ്മെൻറിെൻറ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചിരുന്നു.
അതേസമയം, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിെൻറ ‘വെളിപ്പെടുത്തൽ’ മോദിസർക്കാർ ഒരുക്കുന്ന രാഷ്ട്രീയ തട്ടിപ്പും പ്രതികാരവുമാണെന്നാണ് കോൺഗ്രസിെൻറ വാദം.
LIVE: Special Congress Party Briefing by @rssurjewala. #ChowkidarHiChorHai https://t.co/D5zEWS3TJX
— Congress Live (@INCIndiaLive) December 30, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.