Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓട്ടോയുമായി നടുറോഡിൽ...

ഓട്ടോയുമായി നടുറോഡിൽ മത്സരയോട്ടം: പ്രതികളെ തേടി പൊലീസ്

text_fields
bookmark_border
Auto Drag race in Hyderabad
cancel

ഹൈദരാബാദ്: ഓട്ടോറിക്ഷയിൽ മത്സരയോട്ടം നടത്തിയ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി ഹൈദരാബാദ് പൊലീസ്. തെലങ്കാനയിലെ ഹൈദരാബാദിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. സന്തോഷ് നഗർ പിസൽ ബന്ധ മുതൽ ചന്ദ്രയാൻഗുട്ട ക്രോസ്റോഡ് വരെയായിരുന്നു ഓട്ടോകളുടെ മരണപ്പാച്ചിൽ. ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി.

മൂന്ന് ഓട്ടോറിക്ഷകൾ മത്സരയോട്ടം നടത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. അമിതവേഗത്തിലുള്ള ഓട്ടോകൾ വലതുവശത്തേക്ക് ചരിഞ്ഞ് രണ്ട് ചക്രങ്ങളിൽ സഞ്ചരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

പ്രദേശത്ത് രാത്രികാലങ്ങളിൽ ഇത്തരം മത്സരയോട്ടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. പന്തയം വച്ചുള്ള മത്സരങ്ങളും നടക്കാറുണ്ട്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കണമെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyderabadAuto Rickshaw drag race
News Summary - Auto drag race at Hyderabad: police in search of violators
Next Story