ഒാേട്ടായിലൂടെ ഒാടിക്കയറിയത് മേയർസ്ഥാനത്ത്
text_fieldsപുണെ: ഒരു ഒാേട്ടാറിക്ഷയിലാണ് രാഹുൽ ജാദവിെൻറ ഒാട്ടം തുടങ്ങിയത്. ഏതാണ്ട് ഒരു വർഷം മുമ്പാണത്. എന്നാൽ, ആ ഒാട്ടം ഇപ്പോൾ എത്തിനിൽക്കുന്നത് ഒരു വ്യവസായ നഗരത്തിെൻറ മേധാവിസ്ഥാനത്ത്. പുണെയിലെ പിമ്പ്രി ചിഞ്ച്വാഡ് മുനിസിപ്പൽ കോർപറേഷെൻറ മേയറാണിപ്പോൾ ജാദവ്. ബി.ജെ.പി ഭരിക്കുന്ന 128 അംഗ കൗൺസിലിനെ ഇനി ഇൗ പത്താംക്ലാസുകാരൻ നയിക്കും. കർഷക കുടുംബത്തിലാണ് ഇൗ 36കാരെൻറ ജനനം. 1996 മുതൽ 2003വരെ ഒാേട്ടാറിക്ഷ ഒാടിച്ചാണ് ഉപജീവനത്തിനുള്ള വക കണ്ടെത്തിയത്.
എന്നാൽ, ആറു സീറ്റുള്ള റിക്ഷ നിേരാധിച്ചതോടെ ജാദവ് കൃഷിപ്പണിയിലേക്ക് തിരിഞ്ഞു. അതും അധികകാലം നീണ്ടില്ല. സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലിക്കു കയറി. 2006ൽ രാജ്താക്കറെ നയിക്കുന്ന മഹാരാഷ്ട്ര നവ നിർമാൺ സേനയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. 2017ൽ ബി.ജെ.പിയിൽ ചേർന്നു. ഇതിനിടെ രണ്ടുതവണ കോർപറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മേയർ സ്ഥാനത്തുനിന്ന് നിതിൻ ഖാജെ എന്നയാൾ രാജിവെച്ചപ്പോൾ തൽസ്ഥാനത്തേക്ക് ബി.ജെ.പി നാമനിർദേശം ചെയ്തത് ജാദവിനെയായിരുന്നു. പോൾചെയ്ത 120 വോട്ടിൽ 81ഉം നേടിയാണ് ജാദവ് മേയർപദത്തിലേക്ക് കയറിയത്. എട്ടുപേർ വോെട്ടടുപ്പിൽ പെങ്കടുത്തില്ല. വ്യവസായ നഗരത്തിെൻറ വികസന പ്രവർത്തനങ്ങൾ മുഴുമിപ്പിക്കുന്നതോടൊപ്പം സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനായിരിക്കും തെൻറ പ്രഥമ പരിഗണനയെന്ന് ജാദവ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.