കെജ്രിവാളിനെ വീട്ടിൽ അത്താഴത്തിന് ക്ഷണിച്ച ഓട്ടോഡ്രൈവർ മോദിയുടെ റാലിയിൽ, ബി.ജെ.പിക്കാരനെന്ന് പ്രതികരണം
text_fieldsഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്രിവാളിനെ തന്റെ വീട്ടിൽ അത്താഴത്തിന് ക്ഷണിച്ച് വാർത്താ ശ്രദ്ധ നേടിയ ഓട്ടോറിക്ഷാ ഡ്രൈവർ ആവേശഭരിതനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിയിലും. താൻ ബി.ജെ.പി പ്രവർത്തകനും മോദിയുടെ കടുത്ത ആരാധകനുമാണെന്ന് പറഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവർ വിക്രം ദന്താനിയാണ് കഴിഞ്ഞ ദിവസം മോദിയുടെ റാലിയിൽ പങ്കെടുക്കാനെത്തിയത്. അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കാണ് വോട്ട് ചെയ്യുകയെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു.
കെജ്രിവാളിനെ ദന്താനി വീട്ടിലേക്ക് അത്താഴത്തിന് ക്ഷണിച്ചത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ക്ഷണം സ്വീകരിച്ച് കെജ്രിവാൾ ഇയാളുടെ വീട്ടിൽ എത്തുകയും ചെയ്തിരുന്നു. ഇത് ആപ് കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു.
മോദിയുടെ യോഗത്തിൽ കാവി സ്കാർഫ് ധരിച്ച് ദന്താനിയെ കണ്ടതോടെ മാധ്യമങ്ങൾ ചോദ്യങ്ങളുമായി ഇയാളെ സമീപിക്കുകയായിരുന്നു. അപ്പോൾ താൻ ബി.ജെ.പിക്കാരനാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്നും പ്രതികരിക്കുകയായിരുന്നു. ആം ആദ്മി പാർട്ടിയുമായുള്ള ബന്ധം അദ്ദേഹം നിഷേധിച്ചു. കഴിഞ്ഞ സെപ്തംബർ 12നാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ പ്രോട്ടോക്കോൾ മറികടന്ന് കെജ്രിവാൾ ദന്താനിയുടെ ഓട്ടോറിക്ഷയിൽ അയാളുടെ വീട്ടിലെത്തി അത്താഴം കഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.