സാകിയ ജാഫരിക്ക് അഭിവാദ്യമർപ്പിച്ച് ടീസ്റ്റയുടെ ആത്മകഥ
text_fieldsമുംബൈ: ‘ഒരു പാവം മുസല്‍മാന്‍െറ കൈയറുത്തുകളയുന്ന ഹൃദയഭേദകമായ ആ കാഴ്ച മായാതെ മനസ്സില്‍ കിടക്കുന്നു. 1984 ലെ ഭീവണ്ടി കലാപകാലമായിരുന്നു അത്. ഗോവണ്ടി ചിതാക്യാമ്പിലെ അഭയകേന്ദ്രത്തില്‍ പൊലീസ് നടത്തിയ വേട്ടക്കിടെ നേരില്‍കണ്ടതാണീ കാഴ്ച’ -തന്‍െറ ജീവിതാനുഭവങ്ങള്‍ പകര്‍ത്തിയ ‘ഫൂട് സോള്‍ജിയര്‍ ഓഫ് ദി കോണ്‍സ്റ്റിറ്റ്യൂഷന്‍: എ മെമ്മൊയര്‍’ എന്ന പുസ്തകത്തില്‍ ടീസ്റ്റ സെറ്റില്‍വാദ് കുറിച്ചതാണിത്. ഹിന്ദു-മുസ്ലിം വൈരത്തിന്‍െറ വിത്തുകള്‍ മുളച്ചുവരുന്നതു കണ്ട് തുടങ്ങുകയും മുസ്ലിം വിരുദ്ധ കലാപങ്ങളുടെ ആഴം ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ‘സെന്‍സേഷനല്‍’ വാര്‍ത്തകള്‍ക്ക് അപ്പുറം കടക്കാത്ത മുഖ്യധാരാ പത്രങ്ങള്‍ പോരെന്ന തിരിച്ചറിവുണ്ടാകുകയും ചെയ്ത കാലമായിരുന്നു ടീസ്റ്റക്ക് 80കള്‍.
പിന്നീട് മുസ്ലിം വിരോധത്തിന്‍െറ ചോരക്കളികള്‍ മുംബൈയിലും ഗുജറാത്തിലും കണ്ടു. അങ്ങനെയാണ് മുഖ്യധാരാ പത്രങ്ങള്‍ വിട്ട് കലാപകാല റിപ്പോര്‍ട്ടിങ്ങിനിടെ കണ്ടത്തെിയ പത്രപ്രവര്‍ത്തകനായ ജീവിത പങ്കാളി ജാവേദ് ആനന്ദിനൊപ്പം ‘കമ്യൂണലിസം കോംപാക്ട്’ സ്ഥാപിക്കുന്നതും മനുഷ്യാവകാശ പ്രവര്‍ത്തകയായി ടീസ്റ്റ രൂപാന്തരപ്പെട്ടതുമെന്ന് പുസ്തകം പറയുന്നു.
ഗുജറാത്ത് വംശഹത്യക്കിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരിയുടെ വിധവയും തന്നോടൊപ്പം നിയമപോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത സകിയ ജാഫരിക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ് ടീസ്റ്റയുടെ ആത്മകഥ. ഗുജറാത്ത് മുസ്ലിംകളുടെ ജീവിതവും നിലപാടുകളും അറിയാന്‍ 1991ല്‍ റഊഫ് വലിയുല്ലയെ കണ്ടതും ടീസ്റ്റ വേദനയോടെ ഓര്‍ക്കുന്നു. അഭിമുഖശേഷം വീട്ടിലത്തെിയ തന്നെ കാത്തുകിടന്നത് റഊഫ് വലിയുല്ല വെടിയേറ്റു മരിച്ചെന്ന ദുരന്തവാര്‍ത്തയായിരുന്നുവെന്ന് അവര്‍ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.