കുംഭകോണം കോര്‍പറേഷന്റെ മേയറായി ഓട്ടോറിക്ഷാ ഡ്രൈവർ കെ. ശരവണന്‍
text_fieldsചെന്നൈ: തമിഴ്‌നാട് കുംഭകോണം കോര്‍പ്പറേഷന്റെ മേയറാകാന്‍ ഒരുങ്ങി കോൺഗ്രസ് സിറ്റി ഉപാധ്യക്ഷനും ഓട്ടോറിക്ഷാ ഡ്രൈവറുമായ കെ. ശരവണന്‍. കുംഭകോണം മേയര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുള്ള അവസരം ഡി.എം.കെ സഖ്യത്തിലുള്ള കോണ്‍ഗ്രസിന് ലഭിച്ചതോടെയാണ് ശരവണനെ മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്.
അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന 48 വാർഡുകളിൽ 42 എണ്ണത്തിൽ ഡി.എം.കെയും സഖ്യകക്ഷികളും വിജയിച്ചു. 48 അംഗ കൗണ്‍സിലില്‍ കോണ്‍ഗ്രസിന് രണ്ട് അംഗങ്ങള്‍ മാത്രമേയുള്ളൂ. പുതുതായി സ്ഥാപിതമായ നഗരസഭയുടെ പ്രഥമ മേയര്‍ കൂടിയാകും കെ. ശരവണന്‍. പരമ്പരാഗത കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നുമുള്ള ശരവണന്‍ ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
നഗരസഭയിലെ 17ാം വാര്‍ഡില്‍ നിന്നുമാണ് ശരവണന്‍ തെരഞ്ഞെടുക്കപ്പെട്ടത്. കുംഭകോണം ടൗണിലെ തൂക്കംപാളയം തെരുവില്‍ വാടക വീട്ടിലാണ് ശരവണന്‍ താമസിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഓട്ടോ ഓടിച്ച് ഉപജീവനം കണ്ടെത്തുന്ന ശരവണന്‍ ഭാര്യ ദേവിക്കും മൂന്ന് ആൺമക്കൾക്കുമൊപ്പം വാടക വീട്ടിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.