ജമ്മുകാശ്മീരിലെ ആറ് ജില്ലകളിൽ മഞ്ഞിടിച്ചിലിന് സാധ്യത
text_fieldsശ്രീനഗർ: ജമ്മുകാശ്മീരിലെ ആറ് ജില്ലകളിൽ മഞ്ഞിടിച്ചിൽ മുന്നറിയിപ്പ്. ജമ്മുകാശ്മീരിലെ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (ജെ.കെ.ഡി.എം.എ) ആറ് ജില്ലകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ മഞ്ഞിടിച്ചിലുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയത്.
ഡോഡ, കിഷ്ത്വാർ, പൂഞ്ച്, റംബാൻ, ഗന്ദർബൽ, കുപ്വാര ജില്ലകളിലാണ് മഞ്ഞിടിച്ചിലുണ്ടാകുക. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരോട് മുൻകരുതലെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മഞ്ഞിടിച്ചിലുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി നിർദേശിച്ചു.
ഈ ഫെബ്രുവരിയിൽ ഗുൽമാർഗിലുണ്ടായ മഞ്ഞിടിച്ചിലിൽ രണ്ട് വിദേശികൾ മരിച്ചിരുന്നു. അപകടസ്ഥലത്ത് കുടുങ്ങിയ 19 വിനോദ സഞ്ചാരികളെയും രണ്ട് പ്രാദേശിക ഗൈഡുകളെയും രക്ഷപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.