സ്കീയർമാർ കൊല്ലപ്പെട്ടതോടെ ജാഗ്രത നിർദേശം; ഇനിയും ഹിമപാത സാധ്യതയുണ്ടെന്ന്
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ രണ്ട് പോളിഷ് സ്കീയർമാർ ഹിമപാതത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ മുന്നറിയിപ്പ് നിർദേശം പുറപ്പെടുവിച്ച് അധികൃതർ. അടുത്ത 24 മണിക്കൂറിനുള്ളിൽ ബാരാമുല്ല, ഗന്ദർബാൽ, കുപ്‌വാര, ബന്ദിപ്പോര എന്നിവിടങ്ങളിൽ 2,400 മീറ്റർ ഉയരത്തിൽ ഹിമപാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഹിമപാത സാധ്യതയുള്ള പ്രദേശങ്ങളിൽ ആളുകൾ പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.
പോളണ്ട് സ്വദേശികളായ രണ്ട് സ്കീയർമാരാണ് കഴിഞ്ഞ ദിവസം ഹിമപാതത്തിൽ മരിച്ചത്. ഉച്ചക്ക് 12.30ഓടെ മഞ്ഞുവീഴ്ച അനുഭവപ്പെടുമ്പോൾ ഹപത്ഖുദ് കാങ്ഡോറിയിലെ സ്കീ ചരിവുകളിൽ 21 വിദേശ പൗരന്മാരും രണ്ട് പ്രാദേശിക ഗൈഡുകളുമടങ്ങുന്ന മൂന്ന് സംഘങ്ങൾ ഉണ്ടായിരുന്നു. രണ്ട് പോളിഷ് പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
എല്ലാ ശൈത്യകാലത്തും നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന പ്രശസ്തമായ അഫർവത്ത് സ്കീ ചരിവുകളിൽ കുടുങ്ങിയ 19 പേരെ ബാരാമുല്ല ജില്ല പൊലീസ് ടീമുകൾ രക്ഷപ്പെടുത്തി. ഇവരെ ഗുൽമാർഗിനടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.