ഹിമാചലിൽ 58 എം.എൽ.എമാരുടെ ശരാശരി ആസ്തി 12.08 കോടി രൂപയായി
text_fieldsമാണ്ഡി: ഹിമാചൽപ്രദേശിൽ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 58 എം.എൽ.എമാരുടെ ശരാശരി ആസ്തി 2017ൽ 9.3 കോടി രൂപയായിരുന്നത് 2022ൽ 12.08 കോടി രൂപയായി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, ഹിമാചൽപ്രദേശ് ഇലക്ഷൻ വാച്ച് എന്നിവയുടെ കണക്കുകൾ പ്രകാരം 49 എം.എൽ.എമാരുടെ ആസ്തിയിൽ അഞ്ചു മുതൽ 1167 ശതമാനമാണ് വർധന. എന്നാൽ, ഒമ്പത് എം.എൽ.എമാരുടെ ആസ്തിയിൽ ഇടിവുണ്ടായി.
അഞ്ചു വർഷത്തിനിടെ 37.71 കോടി രൂപ വർധിച്ചപ്പോൾ മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ ബൽബീർ സിങ് വർമയാണ് ഒന്നാമത്. 2017ലെ 90.73 കോടിയിൽനിന്ന് 128.45 കോടിയായി. ശമ്പളം, ഹോട്ടൽ, പെട്രോൾ പമ്പ്, ഹോർട്ടികൾചർ എന്നിവയാണ് വരുമാന സ്രോതസ്സ്.
മാണ്ഡിയിൽനിന്നുള്ള ബി.ജെ.പിയുടെ അനിൽ ശർമ (17.23 കോടി), ഷിംല റൂറലിൽനിന്നുള്ള കോൺഗ്രസിന്റെ വിക്രമാദിത്യ സിങ് (17.06 കോടി രൂപ) എന്നിവർ ആസ്തി വർധനയിൽ രണ്ടും മൂന്നും സ്ഥാനത്താണ്. പാലമ്പൂരിൽനിന്നുള്ള കോൺഗ്രസിന്റെ ആശിഷ് ബ്യൂട്ടെയിലിന്റെ ആസ്തി എട്ടു കോടിയിൽനിന്ന് 30.25 കോടിയായപ്പോൾ ഗാഗ്രറ്റിൽനിന്നുള്ള ബി.ജെ.പി എം.എൽ.എയുടെ ആസ്തി 7.17 കോടിയിൽനിന്ന് 28.01 കോടി രൂപയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.