ജീവനക്കാരന് കോവിഡ്; വ്യോമയാനമന്ത്രാലയ ആസ്ഥാനം അടക്കും
text_fieldsന്യൂഡൽഹി: കേന്ദ്ര വ്യോമയാനമന്ത്രാലയത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഡൽഹിയിലെ ജോർ ബാഗി ൽ രാജീവ് ഗാന്ധി ഭവനിൽ പ്രവർത്തിക്കുന്ന വ്യോമസേന മന്ത്രാലയ ആസ്ഥാനം അടക്കാൻ തീരുമാനിച്ചു.
ഏപ്രിൽ 15 വരെ ഓഫ ീസിലെത്തിയിരുന്ന ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതായും ചട്ടപ്രകാരം ആസ്ഥാനമന്ദിരം അടച്ചുപൂട്ടുമെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഏപ്രില്‍ 21നാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി ബന്ധപ്പെട്ട എല്ലാവരോടും സ്വയം ക്വാറൻറീനിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് തൊണ്ട വേദന അനുഭവപ്പെട്ട ജീവനക്കാരൻ അവധിയിൽ പ്രവേശിക്കുകയും കോവിഡ് പരിശോധനക്ക് വിധേയനാവുകയുമായിരുന്നു. ഇദ്ദേഹത്തിന് അസുഖം ബാധിച്ചതെങ്ങനെയെന്ന് വ്യക്തമല്ല.
വകുപ്പിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചെന്നും എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് അറിയിച്ചു. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി ഇടപഴകിയ എല്ലാവരെയും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭ സെക്രട്ടേറിയറ്റിലെ വീട്ടുജോലിക്കാരനും രാഷ്ട്രപതി ഭവനിലെ ശുചിത്വ തൊഴിലാളിക്കും കോവിഡ് പോസിറ്റീവായതിനെ തൊട്ടുപിന്നാലെയാണ് വ്യോമയാന മന്ത്രാലയത്തിലെ ജീവനക്കാരും കോവിഡ് സ്ഥിരീകരിച്ചിരിട്ടുക്കുന്നത് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.