കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻമാരുെട രാജി സംബന്ധിച്ച് ഉൗഹാപോഹം പ്രചരിപ്പിക്കരുത്- സൽമാൻ ഖുർശിദ്
text_fieldsന്യൂഡൽഹി: കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻമാരുെട രാജി സംബന്ധിച്ച് അനാവശ്യ ഉൗഹാപോഹം ഒഴിവാക്കണമെന്ന് കോൺഗ്രസിെൻറ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന സൽമാൻ ഖുർശിദ്. ഒരു തെളിവുമില്ലാതെ തീരുമാനങ്ങളിലെത്തുന്നത് ശരിയല്ല. വിഷയത്തിലേക്ക് നുഴഞ്ഞു കയറാതെ അവർ വിശദീകരണം നൽകും വരെ കാത്തിരിക്കണം. യുവജനങ്ങൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രാധാന്യം നൽകി പാർട്ടിക്ക് പുതു ജീവൻ നൽകണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതെന്നും സൽമാൻ ഖുർശിദ് പറഞ്ഞു.
കോൺഗ്രസ് പ്ലീനറിക്ക് ശേഷം ചില സംസ്ഥാന അധ്യക്ഷൻമാർ രാജി വെച്ചതു സംബന്ധിച്ച് വാർത്തകൾ പരക്കാൻ തുടങ്ങിയതോടെയാണ് വിശദീകരണവുമായി മുതിർന്ന നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
അതിനിടെ, യു.പി കോൺഗ്ര് നേതൃസ്ഥാനത്തു നിന്ന് രാജ് ബബ്ബാർ ഇന്ന് രാജിവെച്ചു. യു.പിയിലെ ഗോരഖ്പുരിലും ഫൂൽപുരിലും നടന്ന ലോക് സഭ ഉപതെരഞ്ഞെടുപ്പിൽ കെട്ടിവെച്ച തുകപോലും നഷ്ടപ്പെട്ട ദയനീയ പ്രകടനത്തിെൻറ ഉത്തരവാദിത്തം ഏെറ്റടുത്താണ് രാജി. നേരത്തെ, ഗോവ കോൺഗ്രസ് പ്രസിഡൻറ് ശന്താറാം നയിക്കും രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.