Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹി​ജാ​ബ് ധ​രി​ച്ച...

ഹി​ജാ​ബ് ധ​രി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ളെ ത​ട​ഞ്ഞ പ്രി​ൻ​സി​പ്പ​ലി​ന് അ​വാ​ർ​ഡ്; ന​ട​പ​ടി ത​ട​ഞ്ഞ് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ

text_fields
bookmark_border
ഹി​ജാ​ബ് ധ​രി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ളെ ത​ട​ഞ്ഞ പ്രി​ൻ​സി​പ്പ​ലി​ന് അ​വാ​ർ​ഡ്; ന​ട​പ​ടി ത​ട​ഞ്ഞ് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ
cancel
camera_alt

ബി.​എ​ൽ.രാ​മ​കൃ​ഷ്ണ 

മം​ഗ​ളൂ​രു: കു​ന്താ​പു​രം ഗ​വ. പി.​യു കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ബി.​എ​ൽ. രാ​മ​കൃ​ഷ്ണ​ക്ക് മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ത​ട​ഞ്ഞു.

മു​ൻ ബി.​ജെ.​പി സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ശി​രോ​വ​സ്ത്ര നി​രോ​ധ​നം ന​ട​പ്പാ​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ അ​ധ്യാ​പ​ക​ന് ആ​ദ​രം ന​ൽ​കു​ന്ന​തി​ൽ എ​തി​ർ​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ബി.​എ​ൽ. രാ​മ​കൃ​ഷ്ണ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ധ്യാ​പ​ക അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്.

ഹി​ജാ​ബ് ധ​രി​ച്ച് വ​ന്ന കു​ട്ടി​ക​ളെ ക​ണ്ട് ത​ന്റെ കാ​ബി​നി​ൽ​നി​ന്ന് ഇ​റ​ങ്ങി​വ​ന്ന് കോ​ള​ജ് ക​വാ​ട​ത്തി​ൽ ത​ട​യു​ക​യാ​യി​രു​ന്നു പ്രി​ൻ​സി​പ്പ​ൽ.

അ​വ​കാ​ശം സം​ബ​ന്ധി​ച്ച് ത​ർ​ക്കി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് കോ​ള​ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കു​ന്താ​പു​രം ബി.​ജെ.​പി എം.​എ​ൽ.​എ ഹ​ലാ​ദി ശ്രീ​നി​വാ​സ ഷെ​ട്ടി​യു​ടെ നി​ർ​ദേ​ശ​മാ​ണ് താ​ൻ ന​ട​പ്പാ​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു രാ​മ​കൃ​ഷ്ണ പ്ര​തി​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HijabPrincipalKarnataka GovernmentAward
News Summary - Award to the principal who stopped students wearing hijab; Action Stopped by Karnataka Govt
Next Story