രാമക്ഷേത്രമില്ലെങ്കിൽ രക്തപ്പുഴയെന്ന് പറഞ്ഞ രവിശങ്കറും മധ്യസ്ഥൻ
text_fieldsന്യൂഡൽഹി: ഏതാനും മുസ്ലിം നേതാക്കൾക്ക് പണം കൊടുത്ത് ബാബരി ഭൂമി കേസ് ഒത്തു തീർക്കാ നുള്ള ശ്രമം നടത്തിയത് ഒളികാമറ ഒാപറേഷനിലൂടെ പുറത്തുവന്നതിനെ തുടർന്ന് വിവാദത ്തിലായ ശ്രീ ശ്രീ രവിശങ്കർ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയിലുൾപ്പെട്ടത് മുസ്ലിം നേതാക്കളെ അമ്പരപ്പിച്ചു. ബാബരി ഭൂമി കേസുമായി ബന്ധപ്പെട്ട് വർഗീയവും പ്രക ോപനപരവുമായ പരാമർശം നടത്തിയ രവിശങ്കർ ആ പ്രസ്താവന പിൻവലിക്കണമെന്നും നേതാ ക്കൾ ആവശ്യപ്പെട്ടു.
അയോധ്യയിൽ രാമക്ഷേത്രമുണ്ടാക്കിയില്ലെങ്കിൽ ഇന്ത്യയിലെ ഭൂരിപക്ഷ സമുദായം രംഗത്തിറങ്ങുമെന്നും സിറിയയിലേതുപോലെ രക്തപ്പുഴയൊഴുകുമെന്നും ശ്രീ ശ്രീ രവിശങ്കർ കഴിഞ്ഞവർഷം മുന്നറിയിപ്പ് നൽകിയിരുന്നു.
ബാബരി മസ്ജിദിെൻറ ഭൂമി ശ്രീരാമെൻറ ജന്മസ്ഥലമാണെന്ന നിലയിൽ വൈകാരികമാണെന്ന് ശ്രീ ശ്രീ രവിശങ്കർ പറഞ്ഞിരുന്നു. അതേസമയം, മുസ്ലിംകൾക്ക് ഇത് പ്രാധാന്യമുള്ള സ്ഥലമല്ല. സംഘർഷ സ്ഥലത്ത് നമസ്കരിച്ചാൽ അത് സ്വീകാര്യമാവില്ല.
ഏതായാലും പള്ളികൊണ്ട് മുസ്ലിംകൾക്ക് അതിെൻറ കാര്യം നടക്കാൻ പോകുന്നില്ല. അത് മുസ്ലിംകൾ ഹിന്ദുക്കൾക്ക് സമ്മാനിക്കുകയാണ് വേണ്ടത് എന്ന് രവി ശങ്കർ പറഞ്ഞിരുന്നു.
ആ തരത്തിലുള്ള ഒരു മധ്യസ്ഥതക്ക് ശ്രീ ശ്രീ രവിശങ്കർ ശ്രമം നടത്തിയപ്പോൾ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് കടുത്ത എതിർപ്പുമായി രംഗത്തുവന്നു.
മുസ്ലിം നേതാക്കൾക്ക് പണംകൊടുത്ത് ബാബരി ഭൂമി കേസ് ഒത്തുതീർക്കാനുള്ള ശ്രമം നടത്തിയത് ഒളികാമറയിലായതിനെ തുടർന്നാണ് സ്വന്തം നിലക്ക് നടത്തിയ ഒത്തുതീർപ്പ് നീക്കങ്ങൾ രവി ശങ്കർ അവസാനിപ്പിച്ചത്.
സുപ്രീംകോടതി മേൽനോട്ടത്തിൽ നടക്കുന്ന മധ്യസ്ഥ നീക്കത്തെ സ്വാഗതം ചെയ്ത മുസ്ലിം സംഘടനകൾ രവി ശങ്കറിനെ മധ്യസ്ഥനാക്കിയതിൽ എതിർപ്പ് പ്രകടിപ്പിച്ചു. നിഷ്പക്ഷത പുലർത്തേണ്ട മധ്യസ്ഥതക്ക് രവിശങ്കറെ പോലൊരു പക്ഷപാതിയെ നിയോഗിച്ചത് ശരിയായില്ലെന്ന അഭിപ്രായമാണ് സുന്നി വഖഫ് ബോർഡിനും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡിനുമുള്ളതെന്ന് വ്യക്തി നിയമ ബോർഡ് അംഗം എസ്.ക്യൂ.ആർ ഇല്യാസ് പറഞ്ഞു.
2018 നവംബർ നാലിന് നടത്തിയ പ്രകോപനപരമായ പ്രസ്താവന പിൻവലിച്ച് സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥനെന്ന നിലവാരത്തിലേക്ക് ഉയർന്ന് നിൽക്കണമെന്ന് മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അസദു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.