അയോധ്യ പ്രാണപ്രതിഷ്ഠ: ബാങ്കുകൾക്കും ജനുവരി 22ന് ഉച്ചവരെ അവധി
text_fieldsന്യൂഡൽഹി: അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22ന് തിങ്കളാഴ്ച രാജ്യത്തെ ബാങ്കുകൾക്ക് ഉച്ച 2.30 വരെ അവധിയായിരിക്കും. കേന്ദ്ര ധനകാര്യ വകുപ്പാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കിയത്.
പൊതുമേഖല ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക, ഗ്രാമീണ ബാങ്കുകൾ എന്നിവയൊക്കെ 22ന് ഉച്ചവരെ അടഞ്ഞുകിടക്കുമെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഉച്ചക്ക് 12.20 മുതല്‍ 12.30 വരെയാണ് അയോധ്യയിലെ പ്രതിഷ്ഠാ ദിന ചടങ്ങ്.
കേന്ദ്ര സർക്കാറിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് 22ന് ഉച്ചവരെ അവധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മന്ത്രാലയങ്ങളിലെയും കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരം ഒരുക്കുന്നതിനാണ് പകുതി ദിവസം അവധി നൽകാനുള്ള തീരുമാനമെന്ന് ഡെപ്യൂട്ടി സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കേന്ദ്ര സർക്കാർ ഓഫിസുകൾ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, കേന്ദ്ര വ്യവസായ സ്ഥാപനങ്ങൾ എന്നിവക്കെല്ലാം ഈ ഉത്തരവു പ്രകാരം ഉച്ചവരെ അവധിയായിരിക്കും.
ദീപാവലി പോലെ ആഘോഷം ഗംഭീരമാക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയിട്ടുള്ള നിർദേശം. വിളക്ക് വയ്ക്കുന്നതിനൊപ്പം അന്നദാനവും നടത്തണം. പ്രതിഷ്ഠാ ദിന സ്മരണിക സ്റ്റാമ്പ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. രാമക്ഷേത്രം, ഹനുമാന്‍, ജഡായു, സരയൂ നദി തുടങ്ങിയ ആറ് ചിത്രങ്ങള്‍ ആലേഖനം ചെയ്ത സ്റ്റാമ്പുകളാണ് പുറത്തിറക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.