ക്ഷേത്രാങ്കണത്തിൽ ഇഫ്താർ; അയോധ്യയിൽ ഉയർന്നത് സൗഹൃദ പാലം
text_fieldsഅയോധ്യ: അയോധ്യ എന്ന് കേൾക്കുേമ്പാഴേക്കും ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കവും സംഘർഷവുമാണ് ഒാർമയിലെത്തുക. എന്നാൽ, ഇവിടെ ബാബരി മസ്ജിദ്, രാമജന്മഭൂമിക്ക് തൊട്ടടുത്ത് ഒരു ക്ഷേത്രം ഇഫ്താർ വിരുന്നൊരുക്കി സൗഹൃദത്തിന് മാതൃകയായി. ഏതാണ്ട് 500 വർഷം പഴക്കമുള്ള സരയൂ കുഞ്ച് ക്ഷേത്രമാണ് തിങ്കളാഴ്ച മുസ്ലിംകൾക്ക് ഇഫ്താർ ഒരുക്കിയത്. ക്ഷണിക്കപ്പെട്ടവർ മുഴുവൻ സാധാരണക്കാരായിരുന്നു എന്നതാണ് ഇഫ്താറിനെ ശ്രദ്ധേയമാക്കിയത്. രാഷ്ട്രീയ നേതാക്കേളാ മറ്റ് വി.െഎ.പികേളാ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നില്ല.
‘ഇഫ്താറിന് രാഷ്ട്രീയ മാനങ്ങളൊന്നുമില്ല. അയോധ്യയിൽനിന്ന് സമാധാനത്തിെൻറ സന്ദേശം ലോകത്തിന് നൽകുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം’ -സരയൂകുഞ്ച് ക്ഷേത്ര പൂജാരി ജഗൽ കിഷോർ ശരൺ ശാസ്ത്രി വ്യക്തമാക്കി. അയോധ്യയിലെ മറ്റു ക്ഷേത്രങ്ങളിൽനിന്നുള്ള സന്ന്യാസിമാരും അതിഥികൾക്ക് ഇൗത്തപ്പഴവും പലഹാരങ്ങളും വിതരണം ചെയ്യാൻ എത്തി. ഇഫ്താറിനുശേഷം മഗ്രിബ് നമസ്കാരത്തിനും ക്ഷേത്ര വളപ്പിൽ സൗകര്യമൊരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.