അയോധ്യയെ കുറിച്ച് മുഹമ്മദ് വേറെയും കള്ളം പറഞ്ഞു –ഡി.എൻ. ഝാ
text_fieldsന്യൂഡൽഹി: മലയാളി പുരാവസ്തു വിദഗ്ധൻ കെ.കെ മുഹമ്മദ് അയോധ്യയുമായി ബന്ധെപ്പട്ട ് കൂടുതൽ കള്ളങ്ങൾ പറെഞ്ഞന്ന് പ്രമുഖ ചരിത്രകാരനും ഡൽഹി സർവകലാശാലയിലെ ചരിത്രവിഭാഗം മുൻ മേധാവിയുമായ ഡി.എൻ. ഝാ കുറ്റപ്പെടുത്തി. ചരിത്രപരമായ വസ്തുതകൾ പറയുന്നവരെ ഇടത് ചരിത്രകാരന്മാരെന്ന് കെ.കെ. മുഹമ്മദ് മുദ്രകുത്തുേമ്പാൾ വിശ്വഹിന്ദുപരിഷത്തിെന പ്രതിരോധിക്കുന്നവരെ സംഘ്പരിവാർ ചരിത്രകാരന്മാർ എന്നല്ലേ വിശേഷിപ്പിക്കേണ്ടതെന്ന് ഝാ ചോദിച്ചു.ബാബരി ഭൂമിയിൽ ക്ഷേത്രത്തിെൻറ അവശിഷ്ടം താനടക്കമുള്ള ബി.ബി. ലാലിെൻറ നേതൃത്വത്തിെല പുരാവസ്തു വിദഗ്ധ സംഘം കണ്ടെത്തിയെന്ന് ബാബരി ഭൂമികേസ് അന്ത്യേത്താട് അടുത്ത വേളയിലും മുഹമ്മദ് ആവർത്തിച്ച സാഹചര്യത്തിലാണ് വസ്തുതകൾ വെളിപ്പെടുത്തി ഡി.എൻ. ഝായും രംഗത്തുവന്നത്. വിവാദ അഭിമുഖത്തിൽ തെൻറ പേര് പരാമർശിച്ചതിനാൽ കെ.െക. മുഹമ്മദ് പരത്തുന്ന തെറ്റിദ്ധാരണ നീക്കാൻ താനും ബാധ്യസ്ഥനാണെന്ന് വാർധക്യപരമായ അവശതയനുഭവിക്കുന്ന ഡി.എൻ. ഝാ ‘മാധ്യമ’ത്തോടു പറഞ്ഞു. പുരാവസ്തു വിദഗ്ധൻ ബി.ബി. ലാലിെൻറ സംഘത്തിൽ അംഗമല്ലാതിരുന്ന മുഹമ്മദ് ഇൗ സംഘാംഗമാണെന്ന് മാത്രമല്ല, സംഘം അവിടെനിന്ന് ക്ഷേത്രത്തിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും കള്ളം പറഞ്ഞതാണെന്ന് മുഹമ്മദിെൻറ സുഹൃത്ത് കൂടിയായ അലീഗഢിലെ ചരിത്രവിഭാഗം മേധാവി അലി നദീം റസാവി വെളിപ്പെടുത്തിയിരുന്നു.
താനടക്കമുള്ള ചരിത്രകാരന്മാർ അയോധ്യ സന്ദർശിച്ചത് പ്രഫ. റൊമില ഥാപ്പറുടെ നേതൃത്വത്തിലായിരുെന്നന്ന് മുഹമ്മദ് പറഞ്ഞത് കള്ളമാണെന്ന് ഝാ വെളിപ്പെടുത്തി. പ്രഫ. ആർ.എസ്. ശർമക്ക് കീഴിലായിരുന്നു തങ്ങളുടെ അയോധ്യ സന്ദർശനം. അക്കൂട്ടത്തിലുണ്ടായിരുന്ന പ്രഫ. അത്തർ അലി ഇടതുപക്ഷത്തല്ല. ഇടത്തും വലത്തുമുള്ളവരോ ഏതെങ്കിലും പാർട്ടിയുടെ ആളുകളോ ആയിരുന്നില്ല, ചരിത്ര സ്മാരകം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന യുക്തിബോധമുള്ള ചരിത്രകാരന്മാരായിരുന്നു അയോധ്യയിൽ പോയത്. നിഷ്പക്ഷ ചരിത്രകാരന്മാരെ ‘ഇടതുപക്ഷം വാടകക്കെടുത്തവർ’ എന്ന് കെ.കെ മുഹമ്മദ് ആക്ഷേപിക്കുന്നുണ്ടെങ്കിൽ വിശ്വഹിന്ദുപരിഷത്തിെൻറ യുക്തിഹീനമായ നിലപാടിനെ പ്രതിരോധിക്കുന്നവർ സംഘ്പരിവാർ വാടകക്കെടുത്തവരാണെന്ന് വിശേഷിപ്പിക്കുന്നതിൽനിന്ന് ഒന്നുംതന്നെ തടയുന്നില്ലെന്നും ഝാ വ്യക്തമാക്കി.
അയോധ്യയിലെ രണ്ടു ഖനനത്തെകുറിച്ച് മാത്രമേ മുഹമ്മദ് പറയുന്നുള്ളൂ. ശരിക്കും നാലു പര്യവേക്ഷണങ്ങൾ അയോധ്യയിൽ നടന്നിട്ടുണ്ട്. 1861ൽ അലക്സാണ്ടർ കണ്ണിങ്ഹാം നടത്തിയതാണ് ആദ്യത്തേത്. 1969ൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ എ.കെ. നാരായണനും സംഘവും നടത്തിയതാണ് രണ്ടാമത്തേത്.1970കളിൽ ബി.ബി. ലാലും സംഘവും നടത്തിയതാണ് മൂന്നാമത്തേത്. അക്കാലത്ത് വിദ്യാർഥിയും പിന്നീട് അലീഗഢിൽ ജോലിക്കാരനുമായ മുഹമ്മദ് താൻ ഇൗസംഘത്തിലുണ്ടായിരുെന്നന്നാണ് അവകാശപ്പെട്ടത്. അലഹാബാദ് ഹൈകോടതിയുടെ നിർദേശപ്രകാരം നടത്തിയ നാലാമത്തെ പര്യേവക്ഷണവും ദുരൂഹമായിരുന്നു. അവിടെനിന്ന്ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതൊന്നും രേഖപ്പെടുത്തിയില്ല. പൊളിച്ച ബാബരി മസ്ജിദിെൻറ ഭൂമിയിൽ പിന്നീട് കൊണ്ടിട്ട അവശിഷ്ടങ്ങളാണ് േക്ഷത്രത്തിെൻറ അടയാളങ്ങളായി ആ പര്യവേക്ഷണത്തിൽ പറഞ്ഞതെന്ന് ഝാ ചൂണ്ടിക്കാട്ടി.
അയോധ്യയിലെ പര്യേവക്ഷണത്തിെൻറ കഥ പുരാവസ്തു പരാക്രമങ്ങളുടെ ഹീനമായ ‘പുരാണ കഥ’ കൂടിയാണെന്നും ഝാ കൂട്ടിച്ചേർത്തു.
‘‘അയോധ്യ വിവാദത്തിൽ പുരാവസ്തു വകുപ്പ്
ദുരൂഹമായ പങ്ക് വഹിച്ചു’’
ന്യൂഡൽഹി: അയോധ്യ വിവാദത്തിെൻറ തുടക്കം മുതൽ ദുരൂഹമായ പങ്കു വഹിച്ചവരാണ് പുരാവസ്തു വകുപ്പ് എന്ന് ഡി.എൻ. ഝാ കുറ്റപ്പെടുത്തി. പുരാവസ്തു വകുപ്പും ബി.ബി. ലാലും യഥാർഥ െതളിവുകൾ പലതും മറച്ചുവെച്ച അയോധ്യ പര്യവേക്ഷണം സംശയാസ്പദമായിരുെന്നന്ന് ഝാ ചൂണ്ടിക്കാട്ടി.
ബി.ബി. ലാലിേൻറത് പ്രാഥമിക റിപ്പോർട്ടായതുകൊണ്ടാണ് തൂണുകൾ ക്ഷേത്രത്തിെൻറ അവശിഷ്ടങ്ങളായി പറയാത്തതെന്ന കെ.കെ. മുഹമ്മദിെൻറ വാദവും ഡി.എൻ. ഝാ തള്ളി. ‘‘ജന്മസ്ഥാൻ പ്രദേശത്ത് മധ്യകാലഘട്ടത്തിലെ കല്ലുകളും ചുണ്ണാമ്പുതറകളും കണ്ടു. എന്നാൽ, അവയുടെ വളരെ ൈവകിയ കാലയളവ് എന്തെങ്കിലും താൽപര്യം ഉളവാക്കുന്നതല്ല’’ എന്ന് റിപ്പോർട്ടിൽ ബി. ബി. ലാൽ പറയുന്നുണ്ട്. അതുകൊണ്ടാണ് ബി.ബി. ലാലിന് പ്രസക്തമായി തോന്നാതിരുന്നത്. 1988ലെ െഎ.സി.എച്ച്.ആർ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധത്തിലും 1989ൽ ബിഹാറിലെ പട്ന മ്യൂസിയത്തിൽ രാമായണത്തിെൻറ ചരിത്രപരതയെ കുറിച്ച് നടത്തിയ പ്രഭാഷണത്തിലും ലാൽ ഇൗ തൂണുകളെ കുറിച്ചുപറഞ്ഞില്ല. എന്നാൽ, 1989ൽ ശിലാന്യാസം നടന്ന ശേഷമാണ് സംഘ്പരിവാറിെൻറ ദീൻ ദയാൽ ഉപാധ്യായ ഇൻസ്റ്റിറ്റ്യൂട്ടിെൻറ ‘മന്തനി’ൽ 1990 ഒക്ടോബറിൽ ബാബരി മസ്ജിദിനടുത്തുള്ള തൂണുകളുടെ അവശിഷ്ടങ്ങളെ കുറിച്ച് പരാമർശിക്കുന്നത്. അയോധ്യ ഉത്ഖനനം കഴിഞ്ഞ് 15 വർഷം കഴിയേണ്ടി വന്നു ലാലിനിത് പറയാൻ എന്ന് ഝാ പരിഹസിച്ചു.
അയോധ്യയിലെ ഖനനത്തിൽനിന്ന് കിട്ടിയ വസ്തുക്കൾ പരിശോധിക്കാനായി 1992 ഒക്ടോബർ 23ന് താനടക്കമുള്ള നാല് ചരിത്രകാരന്മാർ ഡൽഹിയിലെ പുരാതന കിലയിൽ പോയെങ്കിലും പുരാവസ്തു വകുപ്പ് കാണാൻ അനുമതി തന്നില്ല. ഏറ്റവും പ്രാധാന്യമേറിയ തെളിവായിരുന്ന ‘അയോധ്യ ട്രഞ്ച് -നാല്’ ഭാഗത്തെ ഖനനം രേഖപ്പെടുത്തിയ നോട്ടുപുസ്തകവും കാണിച്ചുതന്നില്ല. 15 വർഷം മുമ്പുള്ള പര്യവേക്ഷണത്തിെൻറ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയില്ലെന്ന ന്യായമാണ് അവർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.