അയോധ്യ: കാര്യങ്ങൾ നടത്തേണ്ടത് സർക്കാരല്ല, രാമക്ഷേത്ര ട്രസ്റ്റ്
text_fieldsന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണം കേന്ദ്ര, ഉത്തർപ്രദേശ് സർക്കാറുകൾ ഏറ്റെടുക്കുന്നതിനെതിരെ സി.പി.എം. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും കാര്യങ്ങൾ തീരുമാനിക്കേണ്ടത് രാമക്ഷേത്ര ട്രസ്റ്റ് ആണെന്നും സി.പി.എം പോളിറ്റ്ബ്യൂറോ പ്രതികരിച്ചു.
അയോധ്യതർക്കം ഉഭയകക്ഷി സമ്മതത്തോടെയോ കോടതിവിധിയിലൂടെയോ പരിഹരിക്കണമെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. ക്ഷേത്രത്തിെൻറ നിർമാണ ചുമതല ഏറ്റെടുക്കേണ്ടത് രാമക്ഷേത്ര ട്രസ്റ്റാണെന്നാണ് സുപ്രീംകോടതി നിർദേശം. 1992 ഡിസംബർ ആറിന് ബാബ്രി മസ്ജിദ് തകർത്തതിനെ ക്രിമിനൽ കുറ്റമായി കോടതി അപലപിച്ചിരുന്നു. ഇതിൽ കുറ്റക്കാരെ ശിക്ഷിക്കുന്നതിന് പകരം തകർച്ചക്ക് മുൻകാലപ്രാബല്യത്തോടെ നിയമസാധുത നൽകുന്ന വിധം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കരുത്.
രാജ്യമെമ്പാടും കോവിഡ് പടർന്നുപിടിക്കുകയാണ്. മതപരമായ ചടങ്ങുകളിൽ േകാവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് കേന്ദ്ര മന്ത്രിസഭയുെട നിർദേശമുണ്ട്. ഭരണഘടനാമൂല്യങ്ങളും മതേതരത്വവും നീതിയും ഉയർത്തിപ്പിടിക്കണം. കോവിഡ് പ്രതിരോധിക്കാനുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്നും വിഭജന രാഷ്ട്രീയത്തിനായി മത വികാരങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെ തടുക്കണമെന്നും സി.പി.എം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.