അയോധ്യ നിവാസികൾ പറയുന്നു; ഇവിെട പ്രശ്നങ്ങളുണ്ടാക്കിയത് പുറത്തുനിന്നെത്തിയ രാഷ്ട്രീയക്കാർ
text_fieldsഅയോധ്യ: തെരഞ്ഞെടുപ്പ് അടുത്തതോടെ അയോധ്യ വീണ്ടും വാർത്തകളിൽ നിറയുകയാണ്. രാമക്ഷേത്രം നിർമിക്കണമെന്ന് സംഘ്പരിവാറിെൻറ മുറവിളി ഉയരുന്നത് ഇവിടത്തെ സാധാരണ മനുഷ്യരെ വീണ്ടും അസ്വസ്ഥരാക്കുന്നു. വർഗീയ കലാപം ഇവരുടെ ജീവിതത്തെയാണ് ഉലച്ചുകളഞ്ഞത്. ഹിന്ദു-മുസ്ലിം വേർതിരിവില്ലാതെ സൗഹാർദത്തോടെ ജീവിക്കുന്ന ഇവർ വീണ്ടും പ്രശ്നങ്ങളുണ്ടാകുമോ എന്ന ഭയത്തിലാണ്. തങ്ങളുടെ അജണ്ടയുമായി പുറത്തുനിന്നെത്തിയ രാഷ്ട്രീയക്കാരാണ് നൂറ്റാണ്ടുകളായി സൗഹാർദത്തിൽ ജീവിച്ച മനുഷ്യരുടെ ഇടയിൽ കുഴപ്പങ്ങളുണ്ടാക്കിയതെന്ന് അയോധ്യയിൽ ഡോക്ടറായ വിജയ്സിങ് പറഞ്ഞു.
ബാബരി മസ്ജിദ് തകർത്തതും പുറത്തുനിന്നെത്തിയവരാണ്. ഏറ്റവും വലിയ ദുരന്തമായിരുന്നു ബാബരി മസ്ജിദിെൻറ തകർച്ച. രണ്ടു സമുദായങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടാകുമെങ്കിൽ അയോധ്യയിൽ േക്ഷത്രം നിർമിക്കരുത്. ഇവിടെ എല്ലാ മതങ്ങളിലുമുള്ള കുട്ടികൾക്കുള്ള കളിസ്ഥലമാക്കണമെന്നാണ് ഇദ്ദേഹത്തിെൻറ അഭിപ്രായം.
ബാബരി മസ്ജിദ് തകർക്കുേമ്പാൾ വിദ്യാർഥിയായിരുന്ന വിവേക് ത്രിപതിയും വേദനയോടെയാണ് ആ ദിവസത്തെക്കുറിച്ച് ഒാർത്തെടുക്കുന്നത്. കലാപം നടക്കുേമ്പാൾ അദ്ദേഹം ഭോപാലിലായിരുന്നു. സാമുദായിക സൗഹാർദമാണ് പരമപ്രധാനമെന്ന് സോഫ്റ്റ്വെയർ എൻജിനീയറായ അദ്ദേഹം പറഞ്ഞു. അയോധ്യ രാഷ്ട്രീയക്കാർക്കുള്ള കളിസ്ഥലമാക്കാൻ അനുവദിക്കരുത്. അവിടെ കുട്ടികൾ കളിക്കെട്ടയെന്നും വിവേക് ത്രിപതി കൂട്ടിച്ചേർത്തു.
ഹിന്ദുക്കളും മുസ്ലിംകളും സമാധാനത്തോടെ ജീവിച്ച അയോധ്യയിൽ രാഷ്ട്രീയ നേട്ടത്തിനായി പുറത്തു നിന്നെത്തിയവരാണ് കുഴപ്പമുണ്ടാക്കിയതെന്ന് മുഹമ്മദ് അസിം പറഞ്ഞു. ഇത്തവണ ദീപാവലിക്ക് 20,000 പേരാണ് അയോധ്യയിൽ എത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സാധാരണ ദിവസങ്ങളെക്കാൾ വളരെ കൂടുതലാണിത്. രാമേക്ഷത്രം നിർമിക്കണമെന്ന് ആർ.എസ്.എസും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര മന്ത്രി വിജയ് ഗോയൽ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളുമാണ് ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.