രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ലൈവായി യു.പി ജയിലുകളിൽ കാണിക്കുമെന്ന് മന്ത്രി
text_fieldsലഖ്നോ: ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം ഉത്തർപ്രദേശിലെ എല്ലാ ജയിലുകളിലും നടത്തുമെന്ന് യു.പി ജയിൽ മന്ത്രി ധർമ്മവീർ പ്രജാപതി. തടവുകാർക്കടക്കം പരിപാടിയുടെ തത്സമയ സംപ്രേക്ഷണം കാണാനാകുമെന്നും 1.05 ലക്ഷത്തിലധികം തടവുകാരാണ് ഇപ്പോൾ ഉള്ളതെന്നും ജയിൽ മന്ത്രി ധർമ്മവീർ പ്രജാപതി പറഞ്ഞു.
എല്ലാ തടവുകാരും പ്രഫഷണൽ കുറ്റവാളികളല്ല. ചില സാഹചര്യങ്ങളിൽ അവർ ക്രിമിനലുകളായി മാറിയതാണ്. അതിനാൽ, ക്ഷേത്ര സമർപ്പണത്തിന്‍റെ വിശുദ്ധ വേളയിൽ അവർ മാത്രം ഒറ്റപ്പെടാതിരിക്കാനാണ് ഈ ക്രമീകരണം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് രാജ്യത്തുടനീളം ബൂത്ത് തലത്തിൽ തത്സമയം സംപ്രേക്ഷണം ചെയ്യാനാണ് ബി.ജെ.പി തയാറെടുക്കുന്നത്. ബൂത്ത് തലത്തിൽ തത്സമയ സംപ്രേക്ഷണത്തിനായി വലിയ സ്‌ക്രീനുകൾ സ്ഥാപിക്കാൻ പ്രവർത്തകർക്ക് ബി.ജെ.പി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.