രാമേശ്വരം^അയോധ്യ ട്രെയിൻ സർവിസ് തുടങ്ങി
text_fieldsരാമേശ്വരം: തീർഥാടനകേന്ദ്രങ്ങളായ രാമേശ്വരത്തെയും അയോധ്യയെയും ബന്ധിപ്പിച്ച് ട്രെയിൻ സർവിസ് ആരംഭിച്ചു. രാമേശ്വരത്തുനിന്ന് അയോധ്യ വഴി ഫൈസാബാദിലേക്കുള്ള ശ്രദ്ധസേതു എക്സ്പ്രസിെൻറ സർവിസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മണ്ഡപം സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വിഡിയോ കോൺഫറൻസിലൂടെയാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്. രാമേശ്വരവും അയോധ്യയും രാമനുമായി ബന്ധപ്പെട്ടതാണെന്നും ഇങ്ങനെയൊരു ട്രെയിൻ സർവിസ് ആരംഭിക്കുന്നതിൽ അങ്ങേയറ്റം ആഹ്ലാദമുണ്ടെന്നും മോദി പറഞ്ഞു.
ഉദ്ഘാടന ട്രെയിൻ വ്യാഴാഴ്ച ഒാടിയെങ്കിലും 16793, 16794 നമ്പറുകളിലുള്ള ട്രെയിനിെൻറ പതിവ് സർവിസ് ആഗസ്റ്റ് ആറിന് രാമേശ്വരത്തുനിന്നും ആഗസ്റ്റ് ഒമ്പതിന് ഫൈസാബാദിൽനിന്നുമാണ് തുടങ്ങുക. തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, ചെന്നൈ എഗ്മോർ, ഗുണ്ടൂർ, വിജയവാഡ, ബല്ലാർഷ, നാഗ്പുർ, ഇറ്റാർസി, ജബൽപുർ, അലഹബാദ്, ജൈൻപുർ എന്നിവിടങ്ങളിലാണ് സ്റ്റോപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.