ഗിന്നസ് റെക്കോഡിലിടം നേടി അയോധ്യ: ദീപാവലി തലേന്ന് തെളിച്ചത് 15 ലക്ഷം മൺചിരാതുകൾ
text_fieldsലഖ്നോ: അയോധ്യയിലെ രാം കി പൈഡി ഘട്ടിൽ ദീപാവലി തലേന്ന് 15 ലക്ഷം മൺചിരാതുകൾ തെളിയിച്ച് ഗിന്നസ് റെക്കോഡിലിടം നേടിയിരിക്കുകയാണ് അവദ് സർവകലാശാലയിലെ സന്നദ്ധപ്രവർത്തകർ. 20,000 സന്നദ്ധ പ്രവർത്തകർ ചേർന്ന് 15,76,000 ദീപങ്ങളാണ് നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളിൽ കത്തിച്ചത്.വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അഞ്ച് ആനിമേറ്റഡ് ടേബ്ലോകളും 11 രാം ലില്ലാ ടാബ്ലോകളും പ്രദർശിപ്പിച്ചു.
അതേ സമയം, ഗിന്നസ് വേൾഡ് റെക്കോഡ് പ്രതിനിധികൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സർട്ടിഫിക്കറ്റ് കൈമാറി. ചടങ്ങിൽ പ്രധാനമന്ത്രി മോദിയും യോഗി ആദിത്യനാഥും ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് പ്രദർശിപ്പിച്ചു.യോഗി ആദിത്യനാഥിന്‍റെ രണ്ടാം വിജയത്തിനു ശേഷമുള്ള ആദ്യത്തെ ദീപോത്സവമാണിത്.ഇതോടനുബന്ധിച്ച് നടത്തിയ വിവധ പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത.
സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കുന്ന സമയത്താണ് ഈ ദീപാവലി വന്നിരിക്കുന്നത്. ശ്രീരാമന്റെ സങ്കൽപ ശക്തി ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കും, പ്രധാനമന്ത്രി മോദി പറഞ്ഞു.അതേസമയം, ആറ് വർഷം മുമ്പ് ആദ്യമായി ദീപോത്സവ് ആരംഭിച്ചപ്പോൾ മാർഗനിർദേശത്തിനും പ്രചോദനത്തിനും പ്രധാനമന്ത്രി മോദിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രശംസിച്ചു. യുപിയിലെ ഈ ഉത്സവം രാജ്യത്തിന്റെ ഉത്സവമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.