ബാബരി ഭൂമി തർക്കം: വീണ്ടും മധ്യസ്ഥ നീക്കം
text_fieldsന്യൂഡൽഹി: ബാബരി ഭൂമി തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ ഹിന്ദു-മുസ്ലിം കക്ഷിക ൾ തങ്ങളെ സമീപിച്ചുവെന്ന് കാണിച്ച് സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി ചീഫ് ജ സ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് അപേക്ഷ നൽകി. സുപീംകോടതിയിൽ ബാബരി ഭൂമി കേസിൽ വാദം കേൾക്കൽ തടസ്സപ്പെടുത്താതെ മധ്യസ്ഥ നീക്കങ്ങൾ നടത്താനാണ് നിർമോഹി അഖാഡയും സുന് നീ വഖഫ് ബോർഡും അഭ്യർഥിച്ചതെന്നും സമിതി സമർപ്പിച്ച കുറിപ്പിൽ ബോധിപ്പിച്ചു.
നേരത്തെ അനുവദിച്ച സമയപരിധിക്ക് മുെമ്പതന്നെ മധ്യസ്ഥനീക്കം പരാജയമാണെന്നു പറഞ്ഞ് അവസാനിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പ്രത്യേക താൽപര്യമെടുത്ത് ആഗസ്റ്റ് ആദ്യവാരം മുതൽ ബാബരി ഭൂമി കേസിെൻറ അന്തിമ വാദം തുടങ്ങിയത്. മധ്യസ്ഥത ഫലം കാണുമെന്ന് തോന്നിയ ഘട്ടത്തിൽ സംഘ് പരിവാറുമായി ബന്ധപ്പെട്ട ചില കക്ഷികൾ ചർച്ച പൊളിക്കാൻ സുപ്രീംകോടതിക്കകത്തും പുറത്തും നടത്തിയ ശ്രമങ്ങൾക്കിടയിലായിരുന്നു അന്തിമ വാദത്തിന് ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്.
എന്നാൽ, അഞ്ചംഗ ബെഞ്ചിെൻറ അന്തിമ വാദം 25ാം ദിവസത്തിലേക്ക് കടക്കാനിരിക്കേയാണ് വീണ്ടും മധ്യസ്ഥതക്കുള്ള സാധ്യതയുമായി ഇരു കക്ഷികളും സമീപിച്ച വിവരം ജസ്റ്റിസ് ഇബ്രാഹീം ഖലീഫുല്ല അധ്യക്ഷനായ സമിതി അറിയിച്ചിരിക്കുന്നത്. ശ്രീ ശ്രീ രവി ശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീരാം പാഞ്ചു എന്നിവരാണ് മധ്യസ്ഥ സമിതിയിലെ മറ്റ് അംഗങ്ങൾ. എന്നാൽ, സുപ്രീംകോടതിയിലെ നടപടിക്രമങ്ങൾക്കൊപ്പം മധ്യസ്ഥ ശ്രമം കൂടെ കൊണ്ടുപോകാമെന്ന് പറയുന്നത് പ്രായോഗികമല്ലെന്നും അത് കോടതിവിധി വൈകിപ്പിക്കുമെന്നും ഹിന്ദു മഹാസഭ പ്രതികരിച്ചു.
സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയിട്ടില്ല. ബാബരി ഭൂമി കേസിലെ അന്തിമ വാദം വെബ് വഴി ലൈവായി കാണിക്കണമെന്ന ആർ.എസ്.എസ് നേതാവ് കെ.എൻ. ഗോവിന്ദാചാര്യയുടെ അപേക്ഷയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രജിസ്ട്രിയുടെ റിപ്പോർട്ട് തേടി. സാമൂഹികവും സാംസ്കാരികവുമായ പ്രാധാന്യമുള്ള കേസാണിതെന്ന് ഗോവിന്ദാചാര്യയുടെ അഭിഭാഷകൻ വികാസ് സിങ് വാദിച്ചു.
കോടതിയിൽ വിചാരണക്കെത്താൻ കഴിയാത്ത വലിെയാരു വിഭാഗത്തിന് കേസിലെ അന്തിമ വാദം കേൾക്കാൻ ആഗ്രഹമുണ്ടാകുെമന്നും സിങ് ബോധിപ്പിച്ചു. ആവശ്യം പരിഗണിക്കാമെന്ന് വ്യക്തമാക്കിയാണ് രജിസ്ട്രിയുടെ റിപ്പോർട്ട് തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.