ബാബരി: അഞ്ചേക്കർ ഭൂമി സ്വീകരിക്കരുതെന്ന് സുന്നി വഖഫ് ബോർഡിനോട് ജമാഅത്ത് ഉലമ-ഇ-ഹിന്ദ്
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് തർക്ക ഭൂമികേസിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡിന് സുപ്രീംകോടതി നൽകാൻ ഉത്തരവിട ്ട അഞ്ചേക്കർ ഭൂമി സ്വീകരിക്കരുതെന്ന് ജമാഅത്ത് ഉലമ-ഇ-ഹിന്ദ് തലവൻ മൗലാന അർഷാദ് മദനി. ബാബരി കേസ് ഭൂമിക്ക് വ േണ്ടിയുള്ള പോരാട്ടമല്ല. അഞ്ചേക്കർ ഭൂമിക്ക് വേണ്ടിയല്ല 70 വർഷം കേസ് നടത്തിയത്. മുസ്ലിംകളുടെ അവകാശങ്ങൾക്ക് വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകണോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ സംഘടനയുടെ വർക്കിങ് കമ്മിറ്റി തീരുമാനമെടുക്കും. ഇത് തങ്ങളുടെ മാത്രം പ്രശ്നമല്ലെന്നും മുസ്ലിം സമുദായത്തെ മൊത്തത്തിൽ ബാധിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് ഇത്തരമൊരു വിധി വന്നതെന്ന് മനസിലാകുന്നില്ല. പല ജഡ്ജിമാരും ഇത് പറയുന്നുണ്ട്. ക്ഷേത്രം തകർത്തല്ല ബാബർ പള്ളി നിർമ്മിച്ചതെന്ന് വിധിയിൽ വ്യക്തമാക്കുന്നുണ്ട്. ബാബരി പള്ളി തകർത്തത് അനധികൃതവും നിയമവിരുദ്ധവുമാണെന്നും അവർ കുറ്റകൃത്യം ചെയ്തുവെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നിട്ടും തർക്കസ്ഥലം ഹിന്ദുകൾക്കാണ് നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.