അയോധ്യ: പ്രശ്നപരിഹാരത്തിന് പുതിയ ഫോര്‍മുല
text_fieldsഫൈസലാബാദ്: അയോധ്യയിലെ തര്‍ക്കഭൂമി പ്രശ്നത്തില്‍ പുതിയ ഫോര്‍മുലയുമായി മുന്‍ ഹൈകോടതി ജഡ്ജി പലോക് ബസുവിന്‍െറ നേതൃത്വത്തിലെ സംഘം. തര്‍ക്കസ്ഥലത്ത് പള്ളിയും ക്ഷേത്രവും നിര്‍മിക്കുകയെന്ന നിര്‍ദേശമടങ്ങുന്ന നിവേദനം കഴിഞ്ഞദിവസം ഫൈസലാബാദ് ഡിവിഷനല്‍ കമീഷണര്‍ സൂര്യപ്രകാശ് മിശ്രക്ക് സമര്‍പ്പിച്ചു. സ്ഥലത്തിന്‍െറ നിലവിലെ റിസീവറാണ് മിശ്ര. നിവേദനത്തില്‍ ഹിന്ദുക്കളും മുസ്ലിംകളുമടങ്ങുന്ന പതിനായിരത്തിലേറെ പേര്‍ ഒപ്പുവെച്ചിട്ടുണ്ട്.
നിവേദനം ലഭിച്ചുവെന്നും വരും ദിവസത്തിനുള്ളില്‍ തുടര്‍ നടപടികളെക്കുറിച്ച് തീരുമാനമെടുക്കുമെന്നും മിശ്ര അറിയിച്ചു. തങ്ങളുടെ നിവേദനം റസീവര്‍ വഴി സുപ്രീംകോടതിയിലത്തെിക്കുമെന്ന് ജസ്റ്റിസ് ബസുവും വ്യക്തമാക്കി. സുപ്രീംകോടതി ഇക്കാര്യം പരിഗണിക്കുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2010 മാര്‍ച്ചിലാണ് പ്രശ്നപരിഹാരത്തിന് ഇദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ പ്രാദേശികതലത്തില്‍ ശ്രമം ആരംഭിച്ചത്. അതിനുശേഷം സെപ്റ്റംബറിലാണ് തര്‍ക്കസ്ഥലത്തെ മൂന്നായി വിഭജിച്ചുള്ള സുപ്രീംകോടതി വിധി വന്നത്. അയോധ്യ വിഷയത്തില്‍ മുമ്പും കോടതിക്ക് പുറത്ത് പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. തര്‍ക്കസ്ഥലത്ത് ക്ഷേത്രവും പള്ളിയും പണിയുകയും അതിനെ മതില്‍ കെട്ടി വിഭജിക്കുകയും ചെയ്യണമെന്ന് ബാബരി കേസില്‍ കക്ഷിയായിരുന്ന ഹാഷിം അന്‍സാരിയും അഖാര പരിഷത്ത് പ്രസിഡന്‍റ് മഹന്ത് ജ്ഞാന്‍ ദാസും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. എന്നാല്‍, വി.എച്ച്.പി പോലുള്ള ഹിന്ദുത്വ സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.