ആയുർവേദം വർഷങ്ങളുടെ പാരമ്പര്യമുള്ള ശാസ്ത്രം; ഐ.എം.എക്കെതിരെ ആയുഷ് ഡോക്ടർമാർ
text_fieldsന്യൂഡൽഹി: ആയുർവേദ ചികിൽസക്കെതിരായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷെൻറ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ആയുഷ് ഡോക്ടർമാർ. ചെറിയ ലക്ഷണങ്ങളുള്ള കോവിഡ് രോഗികളെ ചികിൽസിക്കാൻ ആയുർവേദവും ഉപയോഗപ്പെടുത്താമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനായി പ്രോട്ടോകോൾ പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിൽ വിമർശനവുമായി ഐ.എം.എ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിലാണ് ആയുഷ് ഡോകർമാരുടെ പ്രതികരണം.
വർഷങ്ങളുടെ പാരമ്പര്യമുള്ള ശാസ്ത്രീയ ചികിൽസ രീതിയാണ് ആയുർവേദം. ഒരു വ്യാജ ചികിൽസ രീതയല്ലത്. ആയുർവേദം ഉപയോഗിച്ചുള്ള കോവിഡ് ചികിൽസക്കായി പ്രോട്ടോകോൾ കൊണ്ടു വന്നത് ഗുണകരമാവുമെന്ന് ആയുഷ് ഡോക്ടർമാരുടെ സംഘടനയായ ഇൻറഗ്രേറ്റഡ് മെഡിക്കൽ അസോസിയേഷൻ(ആയുഷ്) ദേശീയ പ്രസിഡൻറ് ആർ.പി പരാശർ പറഞ്ഞു.
നേരത്തെ ആയുർവേദ ഡോക്ടർമാർ കോവിഡ് ചികിൽസ നടത്തിയിരുന്നു. സർക്കാർ പ്രോട്ടോകോൾ പുറത്തിറക്കിയതോടെ ചികിൽസ രീതി ഏകീകരിക്കാൻ കഴിഞ്ഞുവെന്നും സംഘടന വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനാണ് ആയുർവേദവും യോഗയും കോവിഡ് ചികിൽസക്കായി ഉപയോഗിക്കാമെന്ന് അറിയിച്ചത്. ഇതിനായി പ്രത്യേക പ്രോട്ടോകോളും കേന്ദ്രസർക്കാർ പുറത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.