ആയുർവേദ ഡോക്ടർമാർക്കും ശസ്ത്രക്രിയക്ക് അനുമതി; പ്രതിഷേധവുമായി െഎ.എം.എ
text_fieldsന്യൂഡൽഹി: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി. ബിരുദാനന്തരബിരുദ വിദ്യാർഥികളുടെ പാഠ്യപദ്ധതിയിലാണ് ശസ്ത്രക്രിയ ഉൾപ്പെടുത്തിയത്. ഇതിനായി ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ (പോസ്റ്റ് ഗ്രാേജ്വറ്റ് ആയുർവേദ എജുക്കേഷൻ) റെഗുലേഷൻ 2016 നിയമത്തിൽ കേന്ദ്രം ഭേദഗതി വരുത്തി നവംബർ19 ന് വിജ്ഞാപനം പുറപ്പെടുവിച്ചു.
അതേസമയം, കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധവുമായി അലോപ്പതി ഡോക്ടർമാർ രംഗത്തുവന്നു. കേന്ദ്രനീക്കത്തെ എന്തു വില കൊടുത്തും എതിർക്കുമെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ആവശ്യപ്പെട്ടു. ദുരന്തത്തിെൻറ കോക്ടെയിലാണ് ഇതെന്നും സംഘടന കുറ്റപ്പെടുത്തി. എം.എസ് ശല്യതന്ത്ര (ജനറൽ സർജറി), എം.എസ് ശാലാക്യ തന്ത്ര (ഇ.എൻ.ടി, ദന്തചികിത്സ) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് ശസ്ത്രക്രിയ അനുമതി. ശല്യതന്ത്ര, ശാലാക്യതന്ത്ര എന്നിവയിൽ ശസ്ത്രക്രിയ ഉൾപ്പെടെ തിയറി പഠിക്കുന്നുണ്ടെങ്കിലും പരിശീലനം ഉണ്ടാകാറില്ല.
ഇതിൽ മാറ്റം വരുത്തും. പ്രായോഗിക പരിശീലനംകൂടി നേടിയശേഷം ശസ്ത്രക്രിയക്ക് അനുമതി നൽകുന്നതാണ് നിയമ ഭേദഗതി. ശല്യതന്ത്രയിൽ പൈൽസ്, മൂത്രക്കല്ല്, ഹെർണിയ, വെരിക്കോസ് വെയിൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട 34 ശസ്ത്രക്രിയകൾക്കാണ് അനുമതി. ശാലാക്യതന്ത്രയിൽ തിമിര ശസ്ത്രക്രിയ, പല്ലിലെ റൂട്ട് കനാൽ തുടങ്ങി 15 ശസ്ത്രക്രിയകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.അതേസമയം, അഞ്ചര വർഷത്തെ ജനറൽ മെഡിസിൻ അടക്കം എട്ടു വർഷത്തോളം പരിശീലനം നേടിയെത്തുന്ന സർജനുപോലും എല്ലാ ശസ്ത്രക്രിയക്കും പ്രാവീണ്യമുണ്ടാകില്ലെന്നാണ് ഐ.എം.എ പറയുന്നത്. അങ്ങനെയുള്ളപ്പോൾ അലോപ്പതി മെഡിസിെൻറ അടിസ്ഥാന തത്ത്വങ്ങൾ പഠിക്കാത്തവർ ശസ്ത്രക്രിയ നടത്തുന്നത് അനുവദിക്കാനാകില്ലെന്നും ഐ.എം.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.