കോവിഡ് ചികിത്സക്ക് 'ആയുഷ് 64' ഫലപ്രദമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം
text_fieldsന്യൂഡൽഹി: ആയുർവേദ മരുന്നായ ആയുഷ് 64 കോവിഡ് ചികിത്സക്ക് ഫലപ്രദമാണെന്ന് കേന്ദ്ര സർക്കാറിന് കീഴിലെ ആയുഷ് മന്ത്രാലയം. രോഗലക്ഷണമില്ലാത്തതും തീവ്രവുമല്ലാത്ത കോവിഡ് കേസുകളിൽ ആയുഷ് 64 ഫലപ്രദമാണെന്ന് ആയുഷ് മന്ത്രാലയം അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ചിറ്റമൃത്, അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവ ചേര്‍ത്ത ഔഷധമാണ് ആയുഷ് 64. മരുന്ന് ഉപയോഗിച്ച് നടത്തിയ പഠനങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് ആയുഷ് നാഷണൽ റിസർച്ച് പ്രഫസർ ഡോ. ഭൂഷൺ പട്്വർധൻ പറഞ്ഞു. ക്ലിനിക്കൽ പരീക്ഷണത്തിന്‍റെ ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
In a Press Conference (VC) organised today by the MoA, the efficacy of AYUSH-64 in the treatment of asymptomatic, mild & moderate cases of Covid 19, was announced. In the current situation, this positive finding by scientists of reputed research institutions brings a ray of hope. pic.twitter.com/GzbPazpClH
— Ministry of Ayush (@moayush) April 29, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.