ഹിന്ദി അറിയാത്ത ഡോക്ടർമാർ വെബിനാറിൽനിന്ന് പുറത്തുപോകണമെന്ന് ആയുഷ് മന്ത്രാലയം; വിവാദം
text_fieldsചെന്നൈ: കേന്ദ്ര ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച ദേശീയ വെബിനാറിൽനിന്ന് ഹിന്ദി അറിയാത്ത തമിഴ് ഡോക്ടർമാരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടതായി ആരോപണം. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 18 മുതൽ 20 വരെ നടന്ന വെബിനാറിലെ മൂന്നാം ദിവസത്തെ പരിശീലന സമാപന ചടങ്ങിലാണ് തമിഴ്നാട്ടിൽനിന്ന് പെങ്കടുത്ത 37 ന്യൂറോപ്പതി- നാച്വറോപ്പതി ഡോക്ടർമാർക്ക് ദുരനുഭവം.
യോഗാഭ്യാസത്തിെൻറ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുന്നതിെൻറ ഭാഗമായായിരുന്നു പരിപാടി. ആയുഷ് മന്ത്രാലയ സെക്രട്ടറി രാജേഷ് കോേട്ടച്ച (kotecha) ഹിന്ദിയിൽ പ്രസംഗിച്ചപ്പോൾ തമിഴ്നാട്ടിൽനിന്നുള്ള ഡോക്ടർമാർ, ഇംഗ്ലീഷിൽ സംസാരിക്കാനാവുമോയെന്ന് ചോദിച്ചു. ഇതിൽ പ്രകോപിതനായ രാജേഷ് കോേട്ടച്ച, തനിക്ക് ഹിന്ദിയിൽ സംസാരിക്കാനേ കഴിയൂവെന്നും ഇംഗ്ലീഷിൽ പ്രഭാഷണം നടത്താനാവില്ലെന്നും താൽപര്യമില്ലാത്തവർക്ക് െവബിനാറിൽനിന്ന് പുറത്തുപോകാമെന്നും അറിയിച്ചു. ആയുഷ് സെക്രട്ടറിയുടെ ഇൗ പരാമർശത്തിെൻറ വിഡിയോ ക്ലിപ് തമിഴ്നാട്ടിൽ ൈവറലാണ്. വിവിധ സംസ്ഥാനങ്ങളിൽനിന്നായി 350ഒാളം പേരാണ് പെങ്കടുത്തത്. ഇതിൽ 37 പേരും തമിഴ്നാട്ടിൽനിന്നുള്ളവരായിരുന്നു. വെബിനാറിലെ മിക്ക സെഷനുകളിലും ഭാഷാമാധ്യമം ഹിന്ദിയായിരുന്നു. കേന്ദ്ര സർക്കാർ നിർബന്ധപൂർവം ഹിന്ദി അടിച്ചേൽപിക്കുന്നതായാണ് മിക്ക പ്രതിനിധികളും ആരോപിച്ചത്. രാജേഷ് കോേട്ടച്ചയെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് കനിമൊഴി എം.പി ആവശ്യപ്പെട്ടു.
ചെന്നൈ വിമാനത്താവളത്തിൽ, ഹിന്ദി അറിയാത്ത നിങ്ങൾ ഇന്ത്യക്കാരിയാണോയെന്ന് സി.െഎ.എസ്.എഫ് ഉദ്യോഗസ്ഥ, ഡി.എം.കെ നേതാവ് കനിമൊഴിയോട് ചോദിച്ചത് വൻ ഒച്ചപ്പാടിന് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.